കൊച്ചി: ദേശാഭിമാനി തുടങ്ങിയത് ബ്രിടീഷുകാർക്ക് കാൽ നക്കി കിട്ടിയ പണം കൊണ്ടാണ് എന്ന് പറഞ്ഞത് കൃത്യമായ ചരിത്ര രേഖകളുടെ പിൻബലത്തോടെയാണെന്നും, അതെല്ലാം തന്റെ പക്കലുണ്ടെന്നും വ്യക്തമാക്കി ബി ജെ പി നേതാവ് സന്ദീപ് വാര്യർ. എത്രയും പെട്ടെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കേസിനു പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും സത്യം അങ്ങനെ പൊതുജന മുന്നിലെത്തിക്കുവാൻ ഏറെ നാളായി കാത്തിരിക്കുകയാണ് താൻ എന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
മാതൃഭൂമി ക ഫെസ്റ്റിവൽ വേദിയിൽ വച്ച് “ദേശാഭിമാനി പത്രമുൾപ്പെടെ ആരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ പണം കൊണ്ടാണ്” എന്ന തന്റെ പ്രസ്താവന ഒരാഴ്ചയ്ക്കകം പിൻവലിച്ചു നിരുപധികം മാപ്പ് പറയാത്ത പക്ഷം തനിക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് ഭീഷണിപ്പെടുത്തികൊണ്ടുള്ള ദേശാഭിമാനിയുടെ വക്കീൽ നോട്ടീസിനു സമൂഹ മാദ്ധ്യമങ്ങളിൽ കൂടി മറുപടി പറയുകയായിരുന്നു അദ്ദേഹം
കനകക്കുന്നിലെ വേദിയിൽ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നും ,അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ ചെറിയ കഷ്ണമോ പോലും പിൻവലിക്കേണ്ടതുണ്ട് എന്ന് കരുതുന്നില്ല എന്നും പറഞ്ഞതത്രയും പൂർണ്ണ സത്യമാണ് എന്ന് തെളിയിക്കാനുള്ള ചരിത്ര രേഖകൾ തന്റെ പക്കലുണ്ടെന്നും അതിനാൽ തന്നെ ഒട്ടും വെച്ച് വൈകിപ്പിക്കാതെ ഉടനടി കേസ് കൊടുക്കാൻ ഞാൻ ദേശാഭിമാനി മാനേജ്മെന്റിനെ വെല്ലുവിളിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വക്കീൽ ആയ ശങ്കു ടി ദാസ് മുഖാന്തരം എത്രയും പെട്ടെന്ന് കേസ് നടത്തുവാൻ കാത്തിരിക്കുകയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.
“കോടതിയ്ക്ക് മുന്നിൽ നിങ്ങളുടെ യഥാർത്ഥ ചരിത്രം തെളിയിക്കാനും പൊതുസമൂഹത്തെ കൂടി അതൊന്ന് ബോധ്യപ്പെടുത്താനും ഏറെക്കാലമായി കാത്തിരിക്കുകയാണ് ഞാൻ. നോട്ടീസിൽ നിങ്ങൾ പ്രസ്താവിച്ച ദേശാഭിമാനിയുടെ വ്യാജ ചരിത്രത്തെയും അത് സ്ഥാപിച്ച ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കളുടെ യഥാർത്ഥ ജീവിതത്തെയും പറ്റി കൃത്യമായ വസ്തുതകൾ ഞാൻ സമാഹരിച്ചിട്ടുണ്ട്.
അതൊക്കെ പൊതുചർച്ചയക്കാൻ എനിക്കൊരവസരം നിങ്ങളായി തന്നെ ഒരുക്കി തരുന്നതിൽ സത്യസന്ധമായി പറഞ്ഞാൽ ഏറെ സന്തുഷ്ടനാണ് ഞാൻ. അത് കൊണ്ട് ഉടനേ തന്നെ കേസ് കൊടുക്കാൻ നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നു.” സന്ദീപ് വാര്യർ തുറന്നു പറഞ്ഞു
പൂർണ ഫേസ്ബുക് പോസ്റ്റ് താഴെ
https://www.facebook.com/Sandeepvarierbjp/posts/pfbid02E1BjAfF9XGUwugEgmZBiA2Vprcrft8Tuwm67tS7vs8S1uynfq6t9X7KPg4nEaJcul












