എറണാകുളം: സോഷ്യൽ മീഡിയ കോൺഫ്ളുവൻസ് ലക്ഷ്യ 2024 സോഷ്യൽ മീഡിയ സംഗമം മാർച്ച് 10 ന് കൊച്ചിയിൽ നടക്കും . ആർ എസ് എസിന്റെ പ്രചാർ വിഭാഗമായ വിശ്വസംവാദ കേന്ദ്രമാണ് സോഷ്യൽ മീഡിയ കോൺഫ്ളുവൻസ് സംഘടിപ്പിക്കുന്നത്. എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിലാണ് പരിപാടി.
ലക്ഷ്യ 2024 എന്നത് ദേശീയ ചിന്തകൾ ഉൾകൊള്ളുന്ന സുമനസ്സുകളുടെ സംസ്ഥാന തല വാർഷിക സോഷ്യൽ മീഡിയ സംഗമമാണ്. ചിന്തകരും പ്രഭാഷകരും സമൂഹത്തിലെ വിവിധ തലങ്ങളിൽ സാധിന്യമുള്ളവരും , സെലിബ്രിറ്റികളും യുവജനങ്ങളും ഇതിൽ സംവദിക്കും. കൂടാതെ കേരളത്തിലെ 1000 ത്തോളം യുവതി – യുവാക്കൾ ഭാരതീയത തങ്ങളുടെ സ്വത്വമായി ആഘോഷിക്കാൻ അവിടെ ഒത്തുചേരും .












