ന്യൂഡൽഹി:മസിലുണ്ടാകാൻ സിങ്ക് ശരീരത്തിൽ അനിവാര്യമാണെന്ന് പറഞ്ഞതിനെ തുടർന്ന് യുവാവ് വിഴുങ്ങിയത് നാണയങ്ങളും കാന്തങ്ങളും. 26 കാരൻ 39 നാണയങ്ങളും 37 കാന്തങ്ങളുമാണ് വിഴുങ്ങിയത് . 20 ദിവസത്തിലേറെയായി ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവ് ആശുപത്രിയിൽ എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് വിചിത്ര സംഭവം കണ്ടുപിടിച്ചത്.
ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്തതിനാൽ യുവാവ് ആശുപത്രിയിൽ പോവുകയായിരുന്നു. ഇയാളെ എക്‌സറേ എടുത്ത് നോക്കിയപ്പോഴാണ് നാണയങ്ങളുടെയും കാന്തങ്ങളുടെയും ആകൃതിയിലുള്ള വസ്തുക്കൾ നിഴലിച്ച് കണ്ടത്. പിന്നീട് സിസിടി സ്‌കാനിംഗ് ചെയ്യുകയും ചെയ്തു. അതിൽ കുടലിന് തസ്സം സ്ഷൃടിക്കുന്നതിനായി
കണ്ടെത്തി. പിന്നാലെ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. 1,2,5 രൂപയുടെ 39 നാണയങ്ങളും ഹൃദയം, ത്രികോണം, നക്ഷത്രം, ബുള്ളറ്റ് ആകൃതിയിലുള്ള 37 കാന്തങ്ങളുമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
ശരീരത്തിൽ മസിലുണ്ടാകാൻ ആവശ്യമായ സിങ്ക് ലഭിക്കാൻ വേണ്ടി സ്വയം നാണയങ്ങളും കാന്തങ്ങളും വിഴുങ്ങിയതാണെന്ന് യുവാവ് ഡോക്ടർമാരോട് സമ്മതിച്ചു. കാന്തം, നാണയം കുടലിൽ തങ്ങിനിൽക്കുകയും സിങ്ക് ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ ആശിഷ് , അൻമോൾ അഹൂജ, വിക്രം സിംഗ് , എന്നിവരുടെ സംഘമാണ് യുവാവിനെ ശസ്ത്ര ക്രിയ നടത്തിയത്.











