Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്, ഒരു ഇന്ത്യൻ നടനും ലഭിക്കാത്ത ഭാഗ്യം ടൊവിനോയ്ക്ക്

by Brave India Desk
Mar 12, 2024, 07:04 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ടൊവിനോ തോമസ്. വാണിജ്യ ചിത്രങ്ങൾക്കൊപ്പം  സമാന്തര സിനിമകളിലും വേഷമിടാൻ ടൊവിനോ  പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്.  അത്തരമൊരു വേറിട്ട പ്രകടനത്തിന് അന്താരാഷ്ട്ര പുരസ്‌കാരമാണ് ഇപ്പോൾ താരത്തെ തേടിയെത്തിയിരിക്കുന്നത്.

44 വർഷമായി ഒരു ഇന്ത്യൻ നടനും ലഭിക്കാത്ത ബഹുമതിയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടനായി താരം തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഡോക്ടർ ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങൾ എന്ന സിനിമയിലെ പ്രകടനമാണ് അവാർഡിനർഹമായത്. ഇതാദ്യമായാണ് പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഒരു ഇന്ത്യൻ സിനിമ ഫൈനൽ റൗണ്ടിൽ എത്തുന്നതും അതിലെ നടന് അവാർഡ് ലഭിക്കുന്നതും. 44 വർഷത്തെ ചരിത്രത്തിൽ ഒരു ഇന്ത്യൻ സിനിമക്കും ഈ നേട്ടം നേടാൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may like

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ  സിനിമകളെ പിന്തള്ളിയാണ് ടൊവിനോ ചിത്രം ഈ നേട്ടം കരസ്ഥമാക്കിയത്. ഈ വർഷം ടൊവിനോ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര അവാർഡാണ് ഇത്. പോയ വർഷത്തെ മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റീമിയസ് അവാർഡും ടൊവിനോ തോമസ് നേടിയിരുന്നു. 2018 എന്ന സിനിമയിലെ അഭിനയമാണ് ടൊവിനോക്ക് ഈ അവാർഡ് നേടിക്കൊടുത്തത്. ഒരു വർഷം തന്നെ രണ്ട് അന്താരാഷ്ട്ര അവാർഡുകൾ നേടുക എന്ന അത്യപൂർവ നേട്ടവും ഇതോടെ താരത്തിന് മാത്രം സ്വന്തമായിരിക്കുകയാണ്.

ഈ വർഷം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും അദൃശ്യ ജാലകത്തിനുണ്ട്. മികച്ച നടനുള്ള പുരസ്‌കാരം തേടിയെത്തിയ വിവരം ടൊവിനോ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 2024 മാർച്ച് ഒന്നുമുതൽ പത്തുവരെ നടന്ന മേളയിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമാണ് ‘അദൃശ്യജാലകം’. 2019 ൽ ഇതേ മേളയിൽ ഡോ.ബിജുവിന്റെ തന്നെ ‘പെയിന്റിംഗ് ലൈഫ്’ എന്ന ചിത്രം ഡയറക്ടേഴ്‌സ് വീക്ക് വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് നേടുകയും ചെയ്തിരുന്നു. താലിൻ ബ്ലാക്ക് നൈറ്റ്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേള, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേള, പൂനെ രാജ്യന്തര ചലച്ചിത്രമേള തുടങ്ങി നിരവധി ചലച്ചിത്ര മേളകളിൽ ചിത്രം നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ടൊവിനോയ്ക്ക് പുറമെ നിമിഷ സജയൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം രാധികാ ലാവുവിന്റെ എല്ലനാർ ഫിലിംസും മൈത്രി മൂവി മേക്കേഴ്‌സും, ടോവിനോ തോമസ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചത്.

അതേസമയം, ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ഡാർവിൻ കുര്യാക്കോസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഒടിടി റിലീസ് ചെയ്ത ചിത്രം വലിയ രീതിയിലാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം പ്രദർശനം തുടരുന്നത്.

Tags: tovino thomas
Share
Tweet
Send
Share

Latest stories from this section

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

Latest News

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

തലസ്ഥാനത്തോട് വിടപറഞ്ഞ് ആര്യ രാജേന്ദ്രൻ; പുതിയ പ്രവർത്തന മണ്ഡലം കോഴിക്കോട്, പാർട്ടിക്ക് കത്ത് നൽകി!

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies