Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സംസ്ഥാനത്ത് പകൽച്ചൂടേറുന്നു; ഇന്ന് മുന്നറിയിപ്പ്,മഴ പെയ്യാനും സാധ്യത

by Brave India Desk
Jan 13, 2025, 07:16 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: സംസ്ഥാനത്ത് പകൽ താപനില കൂടുന്നതായി റിപ്പോർട്ട്. ജനുവരിയിൽ കേരളത്തിൽ തണുപ്പുകുറഞ്ഞ് പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പി(ഐ.എം.ഡി.)ന്റെ മുന്നറിയിപ്പുണ്ട്. വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പകൽ താപനില തിങ്കളാഴ്ച സാധാരണയുള്ളതിലും ഒന്നുമുതൽ മൂന്നുവരെ ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്നും പ്രവചിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമാണ് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു കാരണം. മഴ ലഭിച്ചാലും കേരളത്തിൽ ചൂടുകൂടുന്ന പ്രവണത തുടരുമെന്നാണ് നിരീക്ഷണം.

സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാനുള്ള സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Stories you may like

കേരളത്തിൽ മോർഫിംഗ് കുറ്റകൃത്യങ്ങൾ പെരുകുന്നു ; ഇരകളിൽ അഞ്ചിലൊന്നും കുട്ടികൾ, ഒൻപത് മാസത്തിനിടെ 81 കേസുകൾ

വീണ്ടും കുതിച്ച് സ്വർണ്ണവില ; ഒറ്റയടിക്ക് 760 രൂപയുടെ വർദ്ധനവ്

ഇത് കൂടാതെ സംസ്ഥാനത്ത് നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്. ഇന്ന് കേരളത്തിലെ പതിനാല് ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപെടുന്നുണ്ട്. മഴ സാധ്യത നിലനിൽക്കുമ്പോഴും ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ:

രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ – നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. ഇക്കാര്യത്തിൽ വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ്‌റിമുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണം. പരീക്ഷാ കാലമായാൽ പരീക്ഷാ ഹാളുകളിലും ജല ലഭ്യത ഉറപ്പാക്കണം.
വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയ ക്രമീകരണം ഏർപ്പെടുത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏല്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്ര ധാരണം നടത്താൻ നിർദേശം നൽകുക. ആവശ്യമെങ്കിൽ യാത്രക്കിടയിൽ അൽപ സമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യുക.
മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റ് വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണം.
കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക

 

Tags: heatrain
Share3
Tweet
Send
Share

Latest stories from this section

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ഷിഗെല്ല ആശങ്കയിൽ മലബാർ ; മലപ്പുറത്ത് 4 പേർക്ക് കൂടി രോഗബാധ, കോഴിക്കോട് 3 വിദ്യാർത്ഥികൾക്ക് അണുബാധ

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

Latest News

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച് ഖാർഗെ; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പുതിയ തലമെന്ന് വിമർശനവുമായി ബിജെപി

പ്രണയ പ്രശ്‌ന പരിഹാരത്തിന് 47 ലക്ഷം; തട്ടിപ്പ് നടത്തിയ ‘ലവ് ഗുരു’ അറസ്റ്റില്‍, വ്യാജ ജ്യോത്സ്യന്റെ തട്ടിപ്പ് ഇന്‍സ്റ്റഗ്രാം വഴി

കേരളത്തിൽ മോർഫിംഗ് കുറ്റകൃത്യങ്ങൾ പെരുകുന്നു ; ഇരകളിൽ അഞ്ചിലൊന്നും കുട്ടികൾ, ഒൻപത് മാസത്തിനിടെ 81 കേസുകൾ

ലോകത്താര് സ്വർണം വാങ്ങിയാലും ഇത്തിരി ലാഭം ഞങ്ങൾക്ക്;പൊന്ന് കൊണ്ട് അമ്മാനമാടുന്ന ബഹുരാഷ്ട്ര കമ്പനി

വീണ്ടും കുതിച്ച് സ്വർണ്ണവില ; ഒറ്റയടിക്ക് 760 രൂപയുടെ വർദ്ധനവ്

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഇറാൻ തകർന്നു കൊണ്ടിരിക്കുന്ന രാജ്യം ; ചർച്ചകളിൽ പുരോഗതിയുണ്ടായാൽ ആക്രമണം ഒഴിവാക്കാമെന്ന് ട്രംപ്

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies