Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment

എനിക്ക് ഓട്ടിസം ഉണ്ട്, വളരെ വൈകിയാണ് തിരിച്ചറിഞ്ഞത് ; വെളിപ്പെടുത്തലുമായി ഗായിക ജ്യോത്സന

by Brave India Desk
Jun 14, 2025, 08:21 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

തനിക്ക് ഓട്ടിസം ഉണ്ടെന്ന വെളിപ്പെടുത്തലുമായി ഗായിക ജ്യോത്സന രാധാകൃഷ്ണൻ. ‘ടെഡ് എക്സ് ടോക്സ്’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്. ഓട്ടിസം ഉണ്ട് എന്ന കാര്യം വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. മൂന്ന് ടെസ്റ്റുകൾ നടത്തിയ ശേഷമാണ് ഓട്ടിസം ആണെന്ന നിഗമനത്തിൽ എത്തിയത് എന്നും ജ്യോത്സന പറഞ്ഞു.

ഓട്ടിസത്തെ ആളുകൾ ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. സമൂഹത്തിൽ ഓട്ടിസത്തെ കുറിച്ച് അവബോധമുണ്ടാക്കാനാണ് താൻ ഈ കാര്യം തുറന്നു പറയുന്നതെന്നും ജ്യോത്സന അഭിപ്രായപ്പെട്ടു. തന്നെ ദൈനംദിനം ജീവിതത്തിലെ പലകാര്യങ്ങളിലും അസ്വസ്ഥതകളോടെ ആയിരുന്നു കടന്നുപോയിരുന്നത്. സ്വയം തോന്നിയ ചില സംശയങ്ങളെ തുടർന്നാണ് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് മൂന്ന് ടെസ്റ്റുകൾ നടത്തിയാണ് ഓട്ടിസ്റ്റിക് അഡൾട്ട് ആണെന്ന് സ്ഥിരീകരിച്ചത് എന്നും ഗായിക വ്യക്തമാക്കി.

Stories you may like

ബോക്സോഫീസിൽ രാമായണ കൊടുങ്കാറ്റ്! വെറും 4 ദിവസത്തിൽ 500 കോടി ക്ലബ്ബ് ലക്ഷ്യമാക്കി രൺബീർ-യശ് ചിത്രം; ടൈഗർ 3-യും ആദിപുരുഷും പിന്നിൽ

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

ഭർത്താവിനോടൊപ്പം യുകെയിൽ എത്തിയ ആദ്യ സമയങ്ങളിൽ വലിയ ബുദ്ധിമുട്ടായിരുന്നു അനുഭവിച്ചത്. വളരെ വ്യത്യസ്തമായ ലോകം, കാലാവസ്ഥ. വല്ലാത്ത ഏകാന്തത. ഒടുവിൽ അവിടെയൊരു ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്ത്, വായന തുടങ്ങി. ആളുകളെ നിരീക്ഷിക്കാൻ തുടങ്ങി.ഇടയ്ക്ക് എനിക്കുതന്നെ എന്നെക്കുറിച്ച് ചില സംശയങ്ങൾ തോന്നി. ഒടുവിൽ ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ടു. മൂന്നും തവണ ടെസ്റ്റ് നടത്തി. ഒടുവിൽ സ്ഥിരീകരിച്ചു, ഞാനൊരു ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ്.

എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഓട്ടിസ്റ്റിക്കാണെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ അങ്ങനെയല്ല ഒന്നുകിൽ നിങ്ങൾക്ക് ഓട്ടിസം ഉണ്ടായിരിക്കും അല്ലെങ്കിൽ ഉണ്ടാവില്ല. വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും മനസിലാക്കുകയും ചെയ്യുന്നതിനെയാണ് ഓട്ടിസമെന്ന് പറയുന്നത്. ജീവിതത്തിൽ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചത് ഓട്ടിസം കണ്ടുപിടിച്ചശേഷമാണ്. എല്ലാത്തിനോടും വൈകാരികമായി പ്രതികരിച്ചിരുന്നതിന്റേയും എല്ലാം ഉള്ളിലേക്ക് എടുത്ത് അനുഭവിച്ചുകൊണ്ടിരുന്നതിന്റെയും കാരണവും മനസിലായി. ഓട്ടിസത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് ഇപ്പോൾ ഞാൻ ഇത് തുറന്ന് പറയുന്നത്. മാറ്റം വീടുകളിൽ നിന്നും സ്കൂളിൽ നിന്നും ഉണ്ടാവണം. ഓട്ടിസം കണ്ടുപിടിക്കാനുള്ള മാർ​ഗങ്ങളും വേണം എന്നും ജ്യോത്സന അഭിപ്രായപ്പെട്ടു.

Tags: jyotsana radhakrishnansinger jyotsna
Share
Tweet
Send
Share

Latest stories from this section

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

Latest News

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

13 വർഷം പഴക്കമുള്ള കേസിൽ മമത ബാനർജിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ് ; എസ്എഫ്ഐക്കെതിരായ കേസിൽ സാക്ഷിയായി മൊഴി നൽകാൻ നിർദ്ദേശം

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം  ; പൊട്ടിച്ചിരിപ്പിച്ച് ടിജി

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

അഭിലാഷങ്ങളും നേട്ടങ്ങളും നിറഞ്ഞ, ആത്മവിശ്വാസമുള്ള’മാറുന്ന ഇന്ത്യയെ’ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ;

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies