Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Business

പല്ലുതേപ്പിക്കാൻ മിടുക്കരായ കോൾഗേറ്റ് എന്തിന് അടുക്കളയിൽ കയറി? അന്താരാഷ്ട്ര ബ്രാൻഡിന് സംഭവിച്ച ഹിമാലയൻ ബ്ലണ്ടർ

by Brave India Desk
Dec 29, 2025, 04:18 pm IST
in Business
Share on Facebook
Tweet
WhatsApp
Telegram

നൂറ്റാണ്ടുകളായി ലോകത്തെ പല്ലുതേപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു ബ്രാൻഡ്. 1806-ൽ വില്യം കോൾഗേറ്റ് എന്ന ചെറുപ്പക്കാരൻ ന്യൂയോർക്കിൽ സോപ്പും മെഴുകുതിരിയും നിർമ്മിക്കുന്ന ഒരു ചെറിയ സ്ഥാപനം തുടങ്ങുമ്പോൾ അതൊരു സാമ്രാജ്യമാകുമെന്ന് ആരും കരുതിയില്ല. 1873-ൽ അവർ ആദ്യമായി സുഗന്ധമുള്ള ടൂത്ത് പേസ്റ്റുകൾ കുപ്പികളിലാക്കി വിൽക്കാൻ തുടങ്ങി. പിന്നീട് ലോകം കണ്ടത് കോൾഗേറ്റിന്റെ ജെെത്രയാത്രയായിരുന്നു. ഇന്ന് ലോകത്തിലെ പകുതിയിലധികം ജനങ്ങളും ഉപയോഗിക്കുന്ന ഒരേയൊരു ബ്രാൻഡായി ഇത് മാറി. പക്ഷേ, 1980-കളിൽ ഈ വിജയത്തിന്റെ ലഹരിയിൽ കോൾഗേറ്റ് എടുത്ത ഒരു തീരുമാനം ലോകത്തെ അമ്പരപ്പിച്ചു.

“നമ്മൾ എന്തിനാണ് വെറും പല്ലുതേപ്പിൽ ഒതുങ്ങുന്നത്? ലോകത്തെ ഏറ്റവും വലിയ നെറ്റ്‌വർക്ക് നമ്മുടെ കയ്യിലുണ്ട്. ആളുകൾക്ക് വിശക്കുന്നുണ്ട്, അവർക്ക് ഭക്ഷണം വേണം. നമ്മുടെ ലാസന്യ അവർ കഴിക്കട്ടെ, എന്നിട്ട് നമ്മുടെ പേസ്റ്റ് കൊണ്ട് അവർ പല്ല് തേയ്ക്കട്ടെ. ഈ ഒരു ‘ലോജിക്’ വെച്ച് അവർ ഫ്രോസൺ ഫുഡ് വിപണിയിലേക്ക് ഇറങ്ങി. അങ്ങനെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ‘കോൾഗേറ്റ് കിച്ചൻ എൻട്രീസ്’ (Colgate Kitchen Entrees) പിറക്കുന്നത്. അതിൽ ഏറ്റവും പ്രശസ്തമായത് അവരുടെ ‘ബീഫ് ലാസന്യ’ (Beef Lasagna) ആയിരുന്നു.

Stories you may like

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

ഒരു വലിയ പ്രതീക്ഷയോടെയാണ് അവർ ഫ്രോസൺ ഫുഡ് മാർക്കറ്റിലേക്ക് ഇറങ്ങിയത്.  സുന്ദരമായ പായ്ക്കിംഗിൽ, ചൂടാക്കി കഴിക്കാവുന്ന രുചിയേറുന്ന വിഭവങ്ങൾ. ടിവിയിൽ പരസ്യങ്ങൾ വന്നു, പത്രങ്ങളിൽ വലിയ തലക്കെട്ടുകൾ പ്രത്യക്ഷപ്പെട്ടു. ഒരു കസ്റ്റമറുടെ ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും തങ്ങൾ വേണമെന്ന അതിമോഹം. എന്നാൽ ഫലം തികച്ചും വിപരീതമായിരുന്നു. ഉൽപ്പന്നം കടകളിൽ എത്തിയ നിമിഷം മുതൽ അന്തരീക്ഷം മാറി. സൂപ്പർ മാർക്കറ്റിലെ ഫ്രിഡ്ജുകൾക്ക് മുന്നിൽ ഉപഭോക്താക്കൾ അന്തിച്ചു നിന്നു. അവർ ആ പായ്ക്കറ്റിലെ ‘കോൾഗേറ്റ്’ എന്ന ലോഗോയിലേക്ക് നോക്കി. അവരുടെ തലച്ചോറിൽ അപ്പോൾ വിചിത്രമായ ചിന്തകളായിരുന്നു.

ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഒരാൾക്ക് ‘കോൾഗേറ്റ്’ എന്ന പേര് കാണുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ടൂത്ത് പേസ്റ്റിന്റെ ആ ‘മിന്റ്’ (Mint) രുചിയാണ്. ആ പേസ്റ്റ് ഉപയോഗിച്ച് ലാസന്യ കഴിക്കുന്നതായി ആളുകൾക്ക് തോന്നി. ആ ചുവന്ന ലോഗോ കണ്ടപ്പോൾ ഭക്ഷണത്തിന് ടൂത്ത് പേസ്റ്റിന്റെ രുചിയാണെന്ന് ഉപഭോക്താക്കൾ ഭാവനയിൽ കണ്ടു. പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒരു രാസവസ്തുവും  നാം ആസ്വദിച്ചു കഴിക്കുന്ന ഭക്ഷണവും ഒരേ ലോഗോയ്ക്ക് കീഴിൽ വരുന്നത് ഉപഭോക്താക്കൾക്ക് ഉൾക്കൊള്ളാനായില്ല. ഫലമോ? ആർക്കും ആ ലാസന്യ വാങ്ങാൻ തോന്നിയില്ല.

കോൾഗേറ്റ് ലാസന്യയുടെ പായ്ക്കറ്റുകൾ കടകളിൽ പൊടിപിടിച്ചു കിടന്നു. കമ്പനി ഇതിനായി ചിലവാക്കിയ കോടിക്കണക്കിന് ഡോളർ വെള്ളത്തിലായി. ബിസിനസ്സ് ലോകത്തെ ഏറ്റവും വലിയ ‘ബ്രാൻഡ് എക്സ്റ്റൻഷൻ ഫെയിലിയർ’ (Brand Extension Failure) ആയി ഇത് ഇന്നും കണക്കാക്കപ്പെടുന്നു.  ബിസിനസ്സ് പാഠപുസ്തകങ്ങളിൽ ഇന്നും ഈ പരാജയത്തെ വിളിക്കുന്നത് ‘ബ്രാൻഡ് ഡൈല്യൂഷൻ’ (Brand Dilution) എന്നാണ്. അതായത്, ഒരു ബ്രാൻഡ് എന്തിനാണോ അറിയപ്പെടുന്നത്, അതിൽ നിന്ന് തീർത്തും വിഭിന്നമായ ഒന്നിലേക്ക് മാറുമ്പോൾ ബ്രാൻഡിന്റെ യഥാർത്ഥ മൂല്യം ഇല്ലാതാകുന്നു. കോൾഗേറ്റ് ലാസന്യയുടെ പതനം അത്രത്തോളം വലുതായിരുന്നു.

ആ ദുരന്തത്തിന് ശേഷം കോൾഗേറ്റ് പെട്ടെന്ന് തന്നെ തങ്ങളുടെ തെറ്റ് തിരുത്തി. ലാസന്യയും മറ്റ് ഭക്ഷണസാധനങ്ങളും വിപണിയിൽ നിന്ന് പിൻവലിച്ചു. അവർ വീണ്ടും തങ്ങളുടെ പഴയ വിദ്യയായ പല്ലുതേപ്പിക്കലിലേക്ക്’ തിരിച്ചുപോയി. ഇന്ന് കോൾഗേറ്റ് ഭക്ഷണമുണ്ടാക്കുന്നില്ല, പകരം ഭക്ഷണത്തിന് ശേഷം വായ വൃത്തിയാക്കുന്നതിൽ ലോകത്തെ നയിക്കുന്നു. ഒരു ചിരിയോടെ നമുക്ക് കോൾഗേറ്റ് പേസ്റ്റ് ഉപയോഗിക്കാം. കാരണം, പരാജയങ്ങൾ പോലും ബ്രാൻഡിന്റെ ചരിത്രത്തിലെ മനോഹരമായ മുറിപ്പാടുകളാണ്.

 

 

 

 

Tags: foodcolgate
Share
Tweet
Send
Share

Latest stories from this section

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ആ താരത്തിന്റെ നാല് ഓവറുകൾ പരീക്ഷണമാകും; ഇന്ത്യൻ ബൗളിംഗിലെ ‘ലൂപ്പ് ഹോൾ’ ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്

ഐപിഎൽ : അർഷദീപിന് പകരം മുംബൈയുടെ വമ്പൻ താരം പഞ്ചാബിലേക്ക്

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ; പാരമ്പര്യ അറിവിൽ വികസനത്തിന്റെ പുതിയ മാതൃകയെന്ന് മോഹൻ ഭാഗവത്

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies