Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വിവാഹേതര ബന്ധങ്ങൾക്ക് ആപ്പ്; 40 ലക്ഷം ഇന്ത്യക്കാർ വലയിൽ! കേന്ദ്രത്തിന് എൻഎച്ച്ആർസി നോട്ടീസ്, ഗ്ലീഡൻ ആപ്പ് പൂട്ടുമോ?

by Brave India Desk
Apr 10, 2026, 07:11 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയിലെ കുടുംബബന്ധങ്ങളുടെ തായ്‌വേരറുക്കുന്ന വിവാഹേതര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ ‘ഗ്ലീഡൻ’ (Gleeden) എന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) കർശന നടപടി തുടങ്ങി. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കമ്മീഷൻ നോട്ടീസ് അയച്ചു. ‘സേവ ന്യായ ഉത്ഥാൻ ഫൗണ്ടേഷൻ’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ ഇടപെടൽ. വിവാഹിതരായ വ്യക്തികളെ രഹസ്യമായി ബന്ധിപ്പിക്കുന്നതിനും വിവാഹേതര ബന്ധങ്ങൾക്കും ഈ ആപ്പ് വഴിവിട്ട സഹായം നൽകുന്നു എന്നാണ് പ്രധാന ആരോപണം.

ഇന്ത്യയിൽ നിന്നുള്ള ഏകദേശം 40 ലക്ഷത്തോളം സ്ത്രീകളും പുരുഷന്മാരും നിലവിൽ ഈ ആപ്പിൽ സജീവമാണെന്ന ഞെട്ടിക്കുന്ന വിവരവും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകൾ വ്യാജ ഐഡന്റിറ്റികൾ സൃഷ്ടിക്കാനും സ്ത്രീകളെ ചൂഷണം ചെയ്യാനും പ്രായപൂർത്തിയാകാത്തവർക്ക് വരെ തെറ്റായ വഴികൾ തുറന്നുകൊടുക്കാനും കാരണമാകുന്നുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഭാരതീയ സംസ്കാരത്തിനും കുടുംബഘടനയ്ക്കും വിരുദ്ധമായി കേവലം വ്യഭിചാരത്തിനും ലൈംഗിക താല്പര്യങ്ങൾക്കുമായി മാത്രം ഡിജിറ്റൽ സേവനങ്ങൾ നൽകുന്നത് അനുവദിക്കാനാവില്ലെന്ന് എൻഎച്ച്ആർസി അംഗം പ്രിയങ്ക് കാനൂംഗോ വ്യക്തമാക്കി. ഇത്തരം രഹസ്യ ബന്ധങ്ങൾ പുറത്തറിയുന്നത് കുടുംബങ്ങൾ തകരാനും ഗാർഹിക പീഡനങ്ങൾക്കും ആത്മഹത്യകൾക്കും വരെ കാരണമാകുന്നുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Stories you may like

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഗ്ലീഡൻ ആപ്പിന്റെ പ്രവർത്തനം നിലവിലുള്ള ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമാണോ എന്നും നമ്മുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ ഇത്തരം സേവനങ്ങൾക്ക് അനുമതി നൽകാൻ കഴിയുമോ എന്നും കമ്മീഷൻ പരിശോധിക്കും. മതിയായ നിയന്ത്രണങ്ങളില്ലാതെ ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത് വലിയ സാമൂഹിക വിപത്തായി മാറുമെന്ന ആശങ്കയിലാണ് മനുഷ്യാവകാശ കമ്മീഷൻ. കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടി ലഭിച്ച ശേഷം ആപ്പ് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികളിലേക്ക് രാജ്യം നീങ്ങിയേക്കും

Tags: case
Share
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies