Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

പന്തെറിയുന്നത് എവിടെയാണെന്ന് ബാറ്റർമാർക്കറിയാം, പക്ഷേ തൊടാൻ കഴിയില്ല; ഭുവനേശ്വർ കുമാറിന്റെയും കൂട്ടരുടെയും ബൗളിംഗിനെ വിലയിരുത്തി ഡെയ്ൽ സ്റ്റെയ്ൻ

by Brave India Desk
Apr 28, 2026, 07:30 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ സീസണിൽ ഗംഭീര പ്രകടനം പുറത്തെടുക്കുന്ന പേസ് ബൗളർമാരെ, പ്രത്യേകിച്ച് ഡൽഹി ക്യാപിറ്റൽസിനെതിരെ തീപ്പൊരി സ്പെല്ലെറിഞ്ഞ ഭുവനേശ്വർ കുമാറിനെയും ജോഷ് ഹെയ്സ്ൽവുഡിനെയും പ്രശംസിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ഭുവനേശ്വർ കുമാർ, ജോഷ് ഹെയ്സൽവുഡ്, കാഗിസോ റബാഡ, ജോഫ്ര ആർച്ചർ എന്നീ നാല് ലോകോത്തര പേസർമാരെയാണ് സ്റ്റെയ്ൻ പ്രത്യേകം അഭിനന്ദിച്ചത്.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഭുവനേശ്വർ കുമാറും ജോഷ് ഹെയ്സൽവുഡും ചേർന്ന് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പവർപ്ലേ സ്പെല്ലുകളിലൊന്നാണ് പുറത്തെടുത്തത്. ടെസ്റ്റ് മാച്ച് ശൈലിയിലുള്ള ലെങ്തുകൾ ബുദ്ധിപൂർവ്വം ഉപയോഗിച്ച് പന്തെറിഞ്ഞ ഇരുവരും ഡൽഹി ബാറ്റർമാരെ വട്ടംകറക്കി.

Stories you may like

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

ഇരുവരുടെയും തീപ്പൊരി സ്പെല്ലിൽ തകർന്നടിഞ്ഞ ഡൽഹി പവർപ്ലേ അവസാനിക്കുമ്പോൾ 13/6 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം പവർപ്ലേ സ്കോറാണ്. ഡൽഹിയെ വെറും 75 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം നിലവിലെ ചാമ്പ്യന്മാർ അനായാസം വിജയം സ്വന്തമാക്കുകയും ചെയ്തു.

എക്സിൽ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് സ്റ്റെയ്ൻ ഈ പേസർമാരുടെ മികവിനെ വിശകലനം ചെയ്തത്. “ഭുവി, ഹെയ്സൽവുഡ്, ഒപ്പം കെജി (റബാഡ), ആർച്ചർ എന്നിവർ പന്തെറിയുന്നത് കാണുമ്പോൾ ബാറ്റർമാർക്കിടയിൽ ഒരു യഥാർത്ഥ ഭയമുണ്ടെന്ന് മനസ്സിലാകും. പരിക്കേൽക്കുമെന്ന ഭയമല്ല അത്, മറിച്ച് ഈ ഇതിഹാസങ്ങൾ എവിടെയാണ് പന്തെറിയാൻ പോകുന്നതെന്ന് അവർക്ക് കൃത്യമായി അറിയാം. എന്നാൽ ആ ലെങ്തുകളിൽ പന്ത് നേരിടാൻ അവർ വേണ്ടത്ര പരിശീലനം നേടിയിട്ടില്ലാത്തതിനാൽ അവരുടെ പക്കൽ ഉത്തരങ്ങളില്ല എന്നതാണ് സത്യം. സാങ്കേതിക തികവില്ലായ്മയിൽ നിന്നുണ്ടാകുന്ന ഭയമാണത്. ടൂർണമെന്റിന്റെ ഈ ഘട്ടത്തിൽ ഇനി അതിൽ മാറ്റം വരുത്താനും കഴിയില്ല. ഈ ബൗളർമാർ ഇനിയും ആധിപത്യം സ്ഥാപിക്കുന്നത് കാത്തിരുന്നു കാണാം. അതുകൊണ്ടാണ് അതിനെ ‘ഹാർഡ് ലെങ്ത്’ എന്ന് വിളിക്കുന്നത്,” സ്റ്റെയ്ൻ കുറിച്ചു.

8 ഇന്നിംഗ്സുകളിൽ നിന്ന് 14 വിക്കറ്റുകളോടെ ഭുവനേശ്വർ കുമാറാണ് നിലവിൽ പർപ്പിൾ ക്യാപ്പിന്റെ ഉടമ. മികച്ച പ്രകടനം: 3/5. (ശരാശരി: 16.85, ഇക്കണോമി: 7.61). പവർപ്ലേയിൽ അപകടകാരിയായ റബാഡ 13 വിക്കറ്റുകൾ നേടിയിട്ടുണ്ട്. മികച്ച പ്രകടനം: 3/25. അതിവേഗ പന്തുകളിലൂടെ തിളങ്ങുന്ന ആർച്ചർ 8 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളാണ് സ്വന്തമാക്കിയത്, മികച്ച പ്രകടനം: 3/20. കൃത്യതയാർന്ന ലെങ്തിലൂടെ ശ്രദ്ധേയനായ ഹെയ്സൽവുഡ് ഇതുവരെ 8 വിക്കറ്റുകൾ വീഴ്ത്തി. മികച്ച പ്രകടനം: 4/12.

Tags: indian cricketipl 2026
Share
Tweet
Send
Share

Latest stories from this section

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Latest News

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ; ടൈംടേബിൾ പ്രഖ്യാപിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

ഒരു ലക്ഷം രൂപ സമ്മാനം, കാമ്പസ് വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല! അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 എൻട്രികൾ ക്ഷണിച്ചു

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ സ്‌ഫോടകവസ്തു ശേഖരം മഹാരാഷ്ട്രയിൽ പിടിച്ചെടുത്തു!

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

ദീപാവലിക്ക് മുൻപേ വായു മലിനീകരണം രൂക്ഷം ; ഡൽഹി-എൻ.സി.ആർ മേഖലയിൽ GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

 പത്തു വർഷത്തിനിടെ കടം ഇരട്ടിയായി; പാകിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ, ചൈന ഒന്നാമത്!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ, ഇതിലും ഭേദം മാപ്പു പറയുന്നതാണ്’; കടുത്ത വിമർശനവുമായി ഹൈക്കോടതി!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies