Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ടി20 ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് സച്ചിന്റെ പ്ലാൻ; ബൗളർമാർക്ക് അഞ്ചാം ഓവറും, പവർപ്ലേയിൽ മാറ്റവും; നിർദ്ദേശങ്ങളുമായി ക്രിക്കറ്റ് ദൈവം

by Brave India Desk
May 31, 2026, 03:16 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ക്രിക്കറ്റിൽ ബാറ്റർമാർക്ക് അമിത മുൻതൂക്കം ലഭിക്കുന്ന സാഹചര്യത്തിൽ, കളിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ നിർണ്ണായക പരിഷ്കാരങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ രംഗത്ത്. മുംബൈയിൽ നടന്ന ഇ.എസ്.പി.എൻ അവാർഡ് ദാന ചടങ്ങിൽ വെച്ചാണ് അദ്ദേഹം ടി20 ഫോർമാറ്റിൽ വരുത്തേണ്ട മൂന്ന് പ്രധാന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചത്.

നിലവിൽ ഐ.പി.എൽ 2026-ൽ 200-ലധികം റൺസുകൾ അനായാസം പിറക്കുന്ന സാഹചര്യത്തിലാണ് സച്ചിൻ തന്റെ നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ബൗളർമാർക്ക് ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിൽ ടി20 ക്രിക്കറ്റിൽ സമൂലമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may like

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇംപാക്ട് പ്ലെയർ നിയമം ഒഴിവാക്കുക: 20 ഓവർ മാത്രം നീളുന്ന ടി20യിൽ അധികമായി ഒരു ബാറ്ററെ കൂടി ഉൾപ്പെടുത്തുന്നത് ബൗളർമാർക്ക് വലിയ തിരിച്ചടിയാണെന്ന് സച്ചിൻ അഭിപ്രായപ്പെട്ടു. ഇത് മത്സരത്തിന്റെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പവർപ്ലേ നിയമത്തിൽ മാറ്റം: ആറ് ഓവറുള്ള പവർപ്ലേയെ രണ്ടായി തിരിക്കണമെന്നാണ് സച്ചിന്റെ നിർദ്ദേശം. ആദ്യ നാല് ഓവർ ബാറ്റർമാർക്കുള്ള പവർപ്ലേയായും, ശേഷിക്കുന്ന രണ്ട് ഓവറുകൾ ഫീൽഡിംഗ് ക്യാപ്റ്റന് ആവശ്യമുള്ളപ്പോൾ തിരഞ്ഞെടുക്കാവുന്ന രീതിയിലും ക്രമീകരിക്കണം. ഈ രണ്ട് ഓവറിൽ ഒരു ഫീൽഡറെ കൂടി അധികമായി പുറത്ത് നിർത്താൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബൗളർമാർക്ക് അഞ്ചാമതൊരു ഓവർ: ഒരു ബൗളർക്ക് പരമാവധി അഞ്ച് ഓവറുകൾ എറിയാൻ അനുവാദം നൽകണം. മികച്ച ബാറ്റർമാർ 20 ഓവറും ക്രീസിൽ നിൽക്കാറുണ്ടെങ്കിൽ, ഒരു ടീമിലെ ഏറ്റവും മികച്ച ബൗളർക്ക് എന്തുകൊണ്ട് അഞ്ചാം ഓവർ എറിഞ്ഞുകൂടാ എന്ന് സച്ചിൻ ചോദിക്കുന്നു.

Tags: sachin tendulkaripl 2026
Share
Tweet
Send
Share

Latest stories from this section

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

Latest News

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് താങ്ങായി യോഗി സർക്കാർ ; ദുരന്ത ധനസഹായ തുക ഇരട്ടിയാക്കി, കൃഷിനാശ പരിഹാരത്തിലും വൻ വർദ്ധനവ്

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ യാത്രാനിയമങ്ങളിൽ മാറ്റം; അതിർത്തി കടക്കാൻ ഇനി നിശ്ചിത തിരിച്ചറിയൽ രേഖകൾ നിർബന്ധം

ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ യാത്രാനിയമങ്ങളിൽ മാറ്റം; അതിർത്തി കടക്കാൻ ഇനി നിശ്ചിത തിരിച്ചറിയൽ രേഖകൾ നിർബന്ധം

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

ലോകം വാതിലുകൾ അടച്ചപ്പോൾ ഇന്ത്യയെ ചേർത്തുപിടിച്ചത് റഷ്യ; നിർണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

ലോകം വാതിലുകൾ അടച്ചപ്പോൾ ഇന്ത്യയെ ചേർത്തുപിടിച്ചത് റഷ്യ; നിർണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യുവതയെ കാത്തിരിക്കുന്ന നിശബ്ദ കൊലയാളി! എനർജി ഡ്രിങ്കുകൾ ഹൃദയാഘാത സാധ്യത നാലിട്ടിയാക്കുന്നുവെന്ന് മുന്നറിയിപ്പ്

യുവതയെ കാത്തിരിക്കുന്ന നിശബ്ദ കൊലയാളി! എനർജി ഡ്രിങ്കുകൾ ഹൃദയാഘാത സാധ്യത നാലിട്ടിയാക്കുന്നുവെന്ന് മുന്നറിയിപ്പ്

നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച ധാന്യങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച ധാന്യങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies