Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

by Brave India Desk
Jun 28, 2026, 03:11 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

 

ഇരട്ട ഭൂചലനം കടുത്ത നാശം വിതച്ച ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യ. ഭൂകമ്പത്തിൽ തകർന്നടിഞ്ഞ വെനസ്വേലയെ സഹായിക്കാനായി ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ (Operation Amistad) എന്ന പേരിൽ ഇന്ത്യൻ സായുധ സേനയുടെ പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഔദ്യോഗികമായി അറിയിച്ചു. സ്പാനിഷ് ഭാഷയിൽ ‘സൗഹൃദം’ എന്നാണ് ‘അമിസ്റ്റാഡ്’ എന്ന വാക്കിന്റെ അർത്ഥം. വെനസ്വേലയെ നടുക്കിയ ഭൂകമ്പത്തിൽ മരണസംഖ്യ 1,430 ആയി ഉയർന്നതായും എഴുപതിനായിരത്തോളം പേരെ കാണാതായതായും റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ഇന്ത്യയുടെ അടിയന്തര ഇടപെടൽ. ലാ ഗ്വയ്റ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടെയാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ ഇന്ത്യൻ സംഘം ദുരന്തഭൂമിയിൽ എത്തിച്ചേർന്നിരിക്കുന്നത്.

Stories you may like

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ (C-17 Globemaster) തന്ത്രപ്രധാന വിമാനങ്ങളിലാണ് ഇന്ത്യൻ ആർമിയുടെ വിദഗ്ദ്ധ സംഘം വെനസ്വേലയിലെ കാരക്കാസ് വിമാനത്താവളത്തിൽ ഇറങ്ങിയത്. ഒട്ടനവധി അന്താരാഷ്ട്ര ദുരന്തമുഖങ്ങളിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ച് പരിചയമുള്ള ഇന്ത്യൻ ആർമിയുടെ പ്രശസ്തമായ ’60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ’ നിന്നുള്ള 41 അംഗ മെഡിക്കൽ സംഘമാണ് ദൗത്യത്തിലുള്ളത്. ഇതിൽ ഒൻപത് മിലിട്ടറി മെഡിക്കൽ ഓഫീസർമാരും ഉയർന്ന പരിശീലനം ലഭിച്ച നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നു. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ അടിയന്തരമായി ഉപയോഗിക്കാനുള്ള 35 ടണ്ണിലധികം വരുന്ന അത്യാവശ്യ ജീവൻരക്ഷാ മരുന്നുകൾ, ശസ്ത്രക്രിയയ്ക്കുള്ള അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, ദുരന്തബാധിതർക്ക് താൽക്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കാനുള്ള വലിയ കൂടാരങ്ങൾ, സാമഗ്രികൾ എന്നിവയും ഇന്ത്യ ഈ വിമാനങ്ങളിൽ എത്തിച്ചിട്ടുണ്ട്.

ദുരന്തമുഖങ്ങളിൽ മിനിറ്റുകൾക്കകം സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന തരത്തിലുള്ള രണ്ട് അത്യാധുനിക പോർട്ടബിൾ മൊബൈൽ ആശുപത്രി യൂണിറ്റുകളും (ആരോഗ്യ മൈത്രി ക്യൂബ്) ഈ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ വെനസ്വേലയ്ക്ക് കൈമാറിയിട്ടുണ്ട്. വെനസ്വേലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഈ അങ്ങേയറ്റം കഠിനമായ സാഹചര്യത്തിൽ ഇന്ത്യ അവർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ എക്സ് (ട്വിറ്റർ) കുറപ്പിലൂടെ വ്യക്തമാക്കി. ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാവിധ വൈദ്യസഹായങ്ങളും തുടർനടപടികളും ഉറപ്പാക്കാൻ ഇന്ത്യ പൂർണ്ണ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശരാജ്യങ്ങളിൽ ദുരന്തങ്ങളുണ്ടാകുമ്പോൾ രാഷ്ട്രീയ ഭേദമന്യേ സഹായവുമായി ആദ്യം ഓടിയെത്തുന്ന ഇന്ത്യയുടെ ‘വസുധൈവ കുടുംബകം’ എന്ന നയത്തിന്റെ ഉത്തമ ഉദാഹരണമായാണ് ഈ ദൗത്യം വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ സംഘം എത്തിയതോടെ തകർന്നടിഞ്ഞ നഗരങ്ങളിൽ താൽക്കാലിക ക്യാമ്പുകൾ സ്ഥാപിച്ച് പരിക്കേറ്റവർക്കുള്ള ചികിത്സാ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചുകഴിഞ്ഞു.

Tags: operation amistad
Share
Tweet
Send
Share

Latest stories from this section

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം

Latest News

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

നടനെതിരെയും നടിക്കുമെതിരെയും ഡോക്ടറുടെ പരാതി; തൊട്ടുപിന്നാലെ ഡോക്ടർക്കെതിരെ ലൈംഗികപീഡന കേസ്, വൻ വഴിത്തിരിവ്!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

അന്ന് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അവൻ ജീവനോടെ ഉണ്ടായേനേ’; നെഞ്ചുലഞ്ഞ് അഭിറാമിന്റെ മുത്തശ്ശി, നീതിക്കായി കുടുംബം!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies