Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

by Brave India Desk
Jul 8, 2026, 01:52 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

 

ഇന്തൊനീഷ്യയിലെ ചരിത്രപ്രസിദ്ധമായ ‘പ്രംബനൻ’ (Prambanan) ശിവക്ഷേത്ര സമുച്ചയം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന ഇന്തൊനീഷ്യൻ ജനതയ്ക്കും ഭരണാധികാരികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് രാജ്യങ്ങളിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്തൊനീഷ്യയിലെത്തിയ പ്രധാനമന്ത്രി, പ്രസിഡന്റ് പ്രബൊവൊ സുബിയാന്തൊയ്ക്കൊപ്പമാണ് യുനെസ്കോയുടെ (UNESCO) ലോക പൈതൃക പട്ടികയിലുള്ള ഈ പുരാതന ക്ഷേത്ര സമുച്ചയം സന്ദർശിച്ചത്. ഭാരതത്തിന്റെ സംസ്കാരവും ചരിത്രവുമായി ആഴത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന പ്രംബനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി ഇന്ത്യയും ഇന്തൊനീഷ്യയും സംയുക്തമായി നടപ്പിലാക്കുന്ന വൻ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ ഇരുനേതാക്കളും ചേർന്ന് നിർവ്വഹിച്ചു. സാംസ്കാരിക പൈതൃകം ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ക്ഷേത്രമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

ക്ഷേത്ര സമുച്ചയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ വികാരാധീനനായാണ് പ്രധാനമന്ത്രി സംസാരിച്ചത്. “ഇവിടുത്തെ കാറ്റിന് പോലും ഭാരതീയ സംസ്കാരത്തിന്റെ സുഗന്ധമുണ്ട്. ഇന്ത്യയുടെ മണ്ണിൽ നാം ഓരോ നിമിഷവും അനുഭവിക്കുന്ന അതേ സാംസ്കാരിക സുഗന്ധം. കഴിഞ്ഞ 1200 വർഷങ്ങളായി ഈ മഹത്തായ പൈതൃകം ഇത്രയും ഭക്തിയോടെയും വിശ്വാസത്തോടെയും പരിപാലിച്ചതിന് ഇന്തൊനീഷ്യയിലെ ജനങ്ങളോടും ഇതുവരെ രാജ്യം ഭരിച്ച എല്ലാ ഭരണാധികാരികളോടും ഞാൻ പൂർണ്ണമനസ്സോടെ നന്ദി പറയുന്നു,” നരേന്ദ്ര മോദി വ്യക്തമാക്കി. ക്ഷേത്രദർശനത്തിനിടെ ഭക്തർ ‘മഹാമൃത്യുഞ്ജയ’ മന്ത്രവും ‘ഓം നമഃ ശിവായ’ മന്ത്രവും ജപിക്കുന്നത് കേൾക്കാൻ സാധിച്ചുവെന്നും അത് തന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രസിദ്ധമായ ഈ ഹൈന്ദവ ക്ഷേത്ര സമുച്ചയത്തിന്റെ നവീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് ലഭിച്ച വലിയ ബഹുമതിയായാണ് കാണുന്നത്. സന്ദർശനത്തിന് തലേദിവസമാണ് ക്ഷേത്രത്തിന്റെ സംരക്ഷണവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് ഇന്ത്യയുടെ സാങ്കേതിക-സാമ്പത്തിക സഹായത്തോടെയുള്ള കരാർ രേഖകൾ ഇരുരാജ്യങ്ങളും കൈമാറിയത്. ഈ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾ ഇന്തൊനീഷ്യയിലെ ഈ പുണ്യഭൂമി സന്ദർശിക്കാൻ എത്തുമെന്ന കാര്യം ഉറപ്പാണെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നിട്ടും ഹൈന്ദവ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ ഇന്തൊനീഷ്യ നെഞ്ചോട് ചേർക്കുന്ന കാഴ്ചയും, ഇരുരാജ്യങ്ങളുടെയും സൌഹൃദം വിളിച്ചോതുന്ന പ്രധാനമന്ത്രിയുടെ ഈ സന്ദർശന ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായി മാറിക്കഴിഞ്ഞു.

Tags: prambanan templePrambanan Temple heritageheritage
Share
Tweet
Send
Share

Latest stories from this section

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies