Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിന് അൺലിമിറ്റഡ് ബഫേ ആയിരുന്നു; ലോർഡ്സിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഗംഭീറിനും മാനേജ്‌മെന്റിനുമെതിരെ ആഞ്ഞടിച്ച് ബദരീനാഥ്

by Brave India Desk
Jul 21, 2026, 02:13 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ബൗളിംഗ് നിര റൺസ് വാരിക്കോരി നൽകി പരമ്പര കൈവിട്ടതിന് പിന്നാലെ, ടീം മാനേജ്‌മെന്റിന്റെ വിവാദപരമായ സെലക്ഷൻ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ബാറ്റർ സുബ്രഹ്മണ്യം ബദരീനാഥ് രംഗത്ത്. പ്രമുഖ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ പ്ലേയിംഗ് ഇലവനിൽ നിന്ന് പൂർണ്ണമായും തഴഞ്ഞതിനെയാണ് അദ്ദേഹം ശക്തമായി ചോദ്യം ചെയ്തത്. തന്റെ യൂട്യൂബ് ചാനലായ ‘ക്രിക് ഇറ്റ് വിത്ത് ബദരി’യിലൂടെ പ്രതികരിക്കവെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദിനത്തിൽ ഇന്ത്യക്കായി 87 വിക്കറ്റുകൾ നേടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ കുൽദീപിന് എന്തുകൊണ്ട് അവസരം നൽകുന്നില്ലെന്ന് ബദരീനാഥ് ചോദിച്ചു. ജസ്പ്രീത് ബുമ്ര കഴിഞ്ഞാൽ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ബൗളിംഗ് എക്സ്-ഫാക്ടർ ആയ കുൽദീപ് പുറത്തിരിക്കുമ്പോൾ ഇംഗ്ലണ്ട് 380-ലധികം റൺസ് അടിച്ചുകൂട്ടിയതിൽ അത്ഭുതപ്പെടാനില്ലെന്നും, ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ സെലക്ഷനിൽ ചില അടിയൊഴുക്കുകൾ നടക്കുന്നുണ്ടെന്നും ചില കളിക്കാരെ യാതൊരു മാനദണ്ഡവുമില്ലാതെ തിരഞ്ഞെടുക്കുമ്പോൾ അർഹരായവർ പുറത്തിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ലോർഡ്സിലെ നിർണായക മത്സരത്തിൽ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ തുടങ്ങിയ മുൻനിര ബൗളർമാരുടെ വമ്പൻ നിര തന്നെ ഇല്ലാതിരുന്നിട്ടും കുൽദീപിനെ അവഗണിച്ചതാണ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായത്. പരിക്കേറ്റ് പുറത്തായ ഹാർദിക്കിനും ബുമ്രയ്ക്കും പകരക്കാരെ കണ്ടെത്താൻ മാനേജ്‌മെന്റ് പരാജയപ്പെട്ടതോടെ ലോർഡ്സിലെ ഇന്ത്യൻ ബൗളിംഗ് ഒരു അൺലിമിറ്റഡ് ഓപ്പൺ ബഫേ പോലെയായിരുന്നുവെന്ന് ബദരീനാഥ് പരിഹസിച്ചു. ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർക്ക് മുന്നിൽ ഇന്ത്യൻ ബൗളർമാർ റൺസ് വിളമ്പുകയായിരുന്നു. അക്സർ പട്ടേലിനെ മാത്രം ഏക സ്പിന്നറാക്കി അർഷ്ദീപ് സിംഗ്, ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ് എന്നിവരടങ്ങിയ പരിചയസമ്പത്ത് കുറഞ്ഞ പേസ് പടയുമായി ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ 387 റൺസ് എന്ന കൂറ്റൻ സ്കോറാണ് വഴങ്ങിയത്.

Stories you may like

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

മത്സരത്തിൽ പന്തെറിഞ്ഞ അഞ്ച് ഇന്ത്യൻ ബൗളർമാരും ഓവറിൽ ആറിലധികം റൺസ് വീതം വിട്ടുകൊടുത്തപ്പോൾ 10 ഓവറിൽ 97 റൺസ് വഴങ്ങിയ ഗുർനൂർ ബ്രാർ ആണ് ഏറ്റവും വലിയ തല്ലുവാങ്ങിയത്. പ്രിൻസ് യാദവും അർഷ്ദീപ് സിംഗും 70-ലധികം റൺസ് വീതം വഴങ്ങി ഇംഗ്ലണ്ടിന് റൺസ് കൊടുത്തു. 121 മത്സരങ്ങളിൽ നിന്ന് 194 വിക്കറ്റുകൾ നേടി മികച്ച ട്രാക്ക് റെക്കോർഡുള്ള കുൽദീപ് യാദവിനെപ്പോലൊരു മാച്ച് വിന്നറെ യു.കെ പര്യടനത്തിലെ ഒരു മത്സരത്തിൽ പോലും കളിപ്പിക്കാതെ പുറത്തിരുത്തിയത് കടുത്ത അന്യായമാണെന്നും, ഈ സെലക്ഷൻ പിഴവാണ് ഇന്ത്യയെ 27 റൺസിന്റെ പരാജയത്തിലേക്കും പരമ്പര നഷ്ടത്തിലേക്കും നയിച്ചതെന്നും ബദരീനാഥ് അടിവരയിട്ടു പറഞ്ഞു.

Tags: bcciindian cricket
Share
Tweet
Send
Share

Latest stories from this section

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

Latest News

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

ചലോ ദില്ലി’ റാലിയിൽ എത്തിയില്ല; യൂത്ത് കോൺഗ്രസിൽ കൂട്ടതല്ല് , 9 ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെ 60 നേതാക്കൾക്ക് സസ്പെൻഷൻ!

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ജി.എൻ.എ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി KSEB; രാജമാണിക്യത്തിന്റെ മാറ്റത്തിന് പിന്നിൽ കോടികളുടെ കരാർ തർക്കമോ?

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies