Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

അമേരിക്കൻ ഉപരോധത്തിന് ചൈനയുടെ തിരിച്ചടി: 6 യു.എസ് കമ്പനികൾക്ക് വിലക്ക്, ഡ്രോൺ കയറ്റുമതിയിൽ നിയന്ത്രണം

by Brave India Desk
Aug 5, 2026, 09:09 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ബീജിങ് : അമേരിക്ക അടുത്തിടെ ചുമത്തിയ പുതിയ തീരുവകൾക്കും ചൈനീസ് കമ്പനികൾക്കുമേലുള്ള വ്യാപാര വിലക്കുകൾക്കും മറുപടിയായി കടുത്ത പ്രതികാര നടപടികളുമായി ചൈന. ആറ് പ്രമുഖ അമേരിക്കൻ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയതിന് പുറമെ, യു.എസ് വിപണിയിലേക്കുള്ള ഡ്രോണുകളുടെയും അവയുടെ അനുബന്ധ സാങ്കേതികവിദ്യകളുടെയും കയറ്റുമതിയിൽ ചൈനീസ് വാണിജ്യ മന്ത്രാലയം കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നിർബന്ധിത തൊഴിൽ ആരോപണങ്ങളും ദേശീയ സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പത്തിലേറെ രാജ്യങ്ങൾക്കൊപ്പം ചൈനീസ് കമ്പനികൾക്ക് മേലും പുതിയ നികുതികളും ഉപരോധവും ഏർപ്പെടുത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. യു.എസ് നടപടികൾ രാജ്യത്തിന്റെ നിയമാനുസൃത അവകാശങ്ങളെയും താൽപ്പര്യങ്ങളെയും സാരമായി ബാധിച്ചുവെന്നും ഇതോടെ ശക്തമായ പ്രതിരോധ നടപടികളിലേക്ക് കടക്കാൻ തങ്ങൾ നിർബന്ധിതരായെന്നുമാണ് ചൈനയുടെ ഔദ്യോഗിക നിലപാട്.

ബയോടെക്നോളജി സ്ഥാപനമായ ‘അപ്ലൈഡ് ഡി.എൻ.എ സയൻസസ്’, ജിയോസയൻസ് ഗവേഷണ കമ്പനിയായ ‘സ്ട്രാറ്റം റിസർവോയർ’ തുടങ്ങിയ ആറ് പ്രമുഖ യു.എസ് കമ്പനികൾക്കാണ് ചൈന തങ്ങളുടെ ഉപരോധ പട്ടികയിൽ ഇടം നൽകിയത്. ചൈനയിലുള്ള വ്യക്തികളും സ്ഥാപനങ്ങളും ഈ അമേരിക്കൻ കമ്പനികളുമായി യാതൊരുവിധ വ്യാപാര ഇടപാടുകളോ സഹകരണമോ നടത്തരുതെന്ന് മന്ത്രാലയം ഉത്തരവിട്ടു. സിൻജിയാങ് മേഖലയുമായി ബന്ധപ്പെടുത്തി ചൈനീസ് സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക ചുമത്തിയ വിവേചനപരമായ ഉപരോധങ്ങൾക്ക് ഈ ആറ് കമ്പനികളും പിന്തുണ നൽകിയതായി ബെജിംഗ് ആരോപിക്കുന്നു. ഇതിനുപുറമെ, അമേരിക്കയിൽ നിന്നുള്ള ഓഫീസർ പ്രിന്ററുകളുടെയും കോപ്പിയറുകളുടെയും ഇറക്കുമതിയിൽ ദേശീയ സുരക്ഷാ അന്വേഷണം ആരംഭിക്കാനും അമേരിക്കൻ കംപ്ലയൻസ് പരിശോധനാ ഏജൻസികളെ വിലക്കാനും ചൈന തീരുമാനിച്ചു.

Stories you may like

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

ഡ്രോണുകൾ, അവയുടെ പ്രധാന ഉത്പാദന ഘടകങ്ങൾ, സാങ്കേതികവിദ്യ എന്നിവ യു.എസിലേക്ക് അയക്കുന്നതിന് മുൻപ് ഇനിമുതൽ ഓരോ കേസും പ്രത്യേകം പരിശോധിക്കുന്ന കർശന ലൈസൻസിങ് നടപടികൾ ചൈന നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തെ ലഭിച്ചിരുന്ന അതിവേഗ ലൈസൻസിങ് ആനുകൂല്യങ്ങൾ പൂർണ്ണമായും നിർത്തലാക്കിയതോടെ അമേരിക്കൻ വിപണിയിലെ ഡ്രോൺ ലഭ്യതയെ ഇത് സാരമായി ബാധിക്കും. ചൈനയുടെ ഉന്നത വ്യാപാര പ്രതിനിധി ഹെ ലിഫെങ് അമേരിക്കൻ ട്രേഡ് പ്രതിനിധിയുമായി ഫോണിൽ സംസാരിച്ച് രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അടുത്ത മാസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ഇരിക്കെ, ലോകത്തിലെ രണ്ട് വൻകിട സാമ്പത്തിക ശക്തികൾ തമ്മിൽ വീണ്ടും പുകയുന്ന സാങ്കേതിക-വ്യാപാര യുദ്ധം ആഗോള വിപണികളിൽ ആശങ്ക പടർത്തുകയാണ്.

Tags: chinausa
Share
Tweet
Send
Share

Latest stories from this section

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

Latest News

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഭയത്തിന് വിരാമം; ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള രണ്ടര ലക്ഷത്തോളം ആളുകൾക്ക് ഡിസംബർ 31-നകം ഇന്ത്യൻ പൗരത്വം ലഭിക്കും സുവേന്ദു അധികാരി

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

ഡൽഹി റാലിയിൽ പങ്കെടുക്കാത്തതിന് 200-ലധികം ഭാരവാഹികളെ പുറത്താക്കി കോൺഗ്രസ് ; പരിഹാസവുമായി ബിജെപി

എന്തൊരു അഭിമാനമാണിത്; ഭാരതീയനെന്ന ഒരൊറ്റ കാരണം മതി; വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ

ചില വിഭാഗങ്ങളിൽപ്പെട്ട പാകിസ്താൻ പൗരന്മാർക്കും ന്യൂനപക്ഷ അഭയാർഥികൾക്കും ആശ്വാസം ; പാസ്‌പോർട്ട് നിയമങ്ങളിൽ ഇളവുമായി കേന്ദ്രം

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ; രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies