Wednesday, November 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വെളുക്കാൻ തേച്ചത് പാണ്ടാകും; പാകിസ്താൻ നിർമ്മിത ബ്യൂട്ടി ക്രീമുകൾക്കെതിരെ രാജ്യവ്യാപക മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ, ഇവ ഉപയോഗിക്കരുത്

by Brave India Desk
Sep 15, 2026, 08:41 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

പാകിസ്ഥാനിൽ നിർമ്മിച്ച് ഇന്ത്യയിൽ അനധികൃതമായി വിപണിയിലെത്തിക്കുന്ന ജനപ്രിയ ബ്യൂട്ടി ക്രീമുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്‌സ് റെഗുലേറ്റർ. ചർമ്മത്തിന് വെളുപ്പ് നൽകുമെന്ന് അവകാശപ്പെട്ട് വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ഇത്തരം ക്രീമുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന അമിത അളവിലുള്ള ഘനലോഹങ്ങൾ (Heavy metals) കണ്ടെത്തിയതിനെത്തുടർന്നാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) നടപടി. രാജ്യവ്യാപകമായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ എട്ടിനാണ് അധികൃതർ ഇതുസംബന്ധിച്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

അനുമതിയില്ലാതെയും ആവശ്യമായ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഇല്ലാതെയുമാണ് ഈ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ പ്രമുഖമായി നിൽക്കുന്ന ‘ഗോരി ബ്യൂട്ടി ക്രീം’ (Goree Beauty Cream), ‘ചാന്ദ്നി വൈറ്റനിംഗ് ക്രീം’ (Chandni Whitening Cream) എന്നീ പാക് നിർമ്മിത ക്രീമുകൾ ഉപഭോക്താക്കൾ ഒരു കാരണവശാലും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സിഡിഎസ്‌‌സിഒ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങളിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ചർമ്മത്തിന് താങ്ങാനാവാത്ത അളവിൽ അപകടകരമായ ഘനലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇത് ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും വൃക്കകളുടെ പ്രവർത്തന തകരാറുകൾ ഉൾപ്പെടെയുള്ള മറ്റ് മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Stories you may like

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

ഈ അനധികൃത സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിൽപ്പനയോ വിതരണമോ പരസ്യങ്ങളോ രാജ്യത്ത് ഒരിടത്തും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ്‌സ് കൺട്രോളർമാർക്കും റെഗുലേറ്ററി ഓഫീസുകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപയോക്താക്കൾ ഇത്തരം അനധികൃത ഉൽപ്പന്നങ്ങൾ തിരിച്ചറിഞ്ഞ് പൂർണ്ണമായും ഒഴിവാക്കണമെന്നും, ഇതിനകം വാങ്ങി ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർ ഉടൻതന്നെ അവ ഉപയോഗിക്കുന്നത് നിർത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. വിപണിയിൽ ഇത്തരം വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ കടന്നുവരവ് തടയാൻ കേന്ദ്ര ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Tags: PAK BASED CREAMS ALERT
Share
Tweet
Send
Share

Latest stories from this section

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

Latest News

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies