Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

by Brave India Desk
Sep 16, 2026, 02:20 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

 

സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സേന മക്കയ്ക്ക് തെക്കുഭാഗത്തുവെച്ച് ഹൂതികളുടെ ഭീഷണി ഉയർത്തിയ ഡ്രോൺ വിജയകരമായി വെടിവെച്ചിട്ട വാർത്തകൾക്ക് പിന്നാലെ, ലോകം വീണ്ടും ആ പഴയ കറുത്ത ഏടുകളിലേക്ക് കണ്ണോടിക്കുകയാണ്. കഅബയും  ഹറം മസ്ജിദും ഉൾപ്പെടുന്ന മക്കയുടെ സുരക്ഷയും പുണ്യവും ഏതൊരു ഭീഷണിക്ക് മുന്നിലും സൗദിയുടെ ‘ചുവപ്പ് വര’ (Red Line) ആണെന്ന് ഭരണകൂടം ആവർത്തിക്കുമ്പോൾ, ചരിത്രത്തിൽ ഒരിക്കൽ ആ വിശുദ്ധ ഭൂമി തോക്കുകൾക്കും മിസൈലുകൾക്കും വിഷവാതകങ്ങൾക്കും മുന്നിൽ അക്ഷരാർത്ഥത്തിൽ നിശ്ചലമായിട്ടുണ്ട്.

Stories you may like

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

ഏതാണ്ട് 47 വർഷങ്ങൾക്ക് മുമ്പ്, 1979 നവംബർ 20-ന് ഇസ്ലാമിക കലണ്ടറിലെ 1400-ാം പുതുവർഷ പുലരിയിലാണ് അവിശ്വസനീയമായ ആ ദുരന്തം നടന്നത്. മക്കയിലെ മസ്ജിദുൽ ഹറാമിൽ പതിനായിരക്കണക്കിന് തീർത്ഥാടകർ സുബഹി (പ്രഭാത) പ്രാർത്ഥനയ്ക്കായി അണിനിരന്ന സമയം. പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ഇഷാമിനെ തള്ളിമാറ്റി, തോക്കുകളേന്തിയ ഒരു സംഘം ആളുകൾ ഹറം പള്ളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. ജുഹൈമാൻ അൽ ഉതൈബി എന്ന നാൽപ്പതുകാരനായ മുൻ സൗദി നാഷണൽ ഗാർഡ് കോർപ്പറലിന്റെയും പ്രസംഗകന്റെയും നേതൃത്വത്തിലായിരുന്നു ഈ അക്രമം.

ശവമഞ്ചങ്ങളിൽ രഹസ്യമായി ആയുധങ്ങൾ ഒളിപ്പിച്ച് ഹറം പള്ളിയിലേക്ക് കടത്തിയ 600-ഓളം വരുന്ന സായുധ ഭീകരരാണ് ലോകത്തെ ഞെട്ടിച്ച ഉപരോധത്തിന് തുടക്കമിട്ടത്. പള്ളിയുടെ കവാടങ്ങൾ പൂട്ടി, ഏഴ് കൂറ്റൻ മിനാരങ്ങളിൽ സ്‌നൈപ്പർമാരെ വിന്യസിച്ച ഭീകരർ തീർത്ഥാടകരെ ബന്ദികളാക്കി. സൗദി രാജവംശം പാശ്ചാത്യവൽക്കരണത്തിന് വഴങ്ങിയെന്നും ഇസ്ലാമിക മൂല്യങ്ങൾ കാറ്റിൽപ്പറത്തിയെന്നും ആരോപിച്ചായിരുന്നു അക്രമം. വിശുദ്ധ മക്കയിൽ രക്തച്ചൊരിച്ചിൽ അരുതെന്ന ഇസ്ലാമിക നിയമം കാരണം സൗദി സൈന്യത്തിന് ആദ്യഘട്ടത്തിൽ തിരിച്ചടിക്കാൻ കഴിഞ്ഞില്ല.

എന്നാൽ, സൗദി മതപണ്ഡിതന്മാരുടെ സവിശേഷ കൽപ്പന (ഫത്വ) ലഭിച്ചതോടെ സൈന്യം ശക്തമായ തിരിച്ചടി തുടങ്ങി. തുടക്കത്തിൽ സൗദി സൈന്യത്തിന്റെ മുന്നേറ്റങ്ങളെ ഭീകരർ തകർത്തതോടെ, രണ്ട് ആഴ്ചയോളം കഅബ സ്ഥിതി ചെയ്യുന്ന വളപ്പ് ചോരക്കളമായി മാറി. ഹറം പള്ളിയുടെ ഉപരിതലം സൗദി സൈന്യം പിടിച്ചെടുത്തതോടെ ഭീകരർ ഭൂഗർഭ തുരങ്കങ്ങളിലേക്ക് പിന്മാറി.

ഒടുവിൽ, സൗദി അറേബ്യ ഫ്രഞ്ച് കമാൻഡോകളായ GIGN-ന്റെ സഹായം തേടി. ഫ്രഞ്ച് സേനയുടെ വിദഗ്ധ നിർദ്ദേശപ്രകാരം ഭൂഗർഭ നിലകളിലേക്ക് തുളകൾ തുളച്ച് പ്രത്യേക തരം രാസവാതകവും വിഷവാതകവും (Tear Gas/Chemical Agents) പമ്പ് ചെയ്തു. ശ്വാസം മുട്ടിയും ബോധരഹിതരുമായി മാറിയ ഭീകരർക്ക് ഒടുവിൽ കീഴടങ്ങേണ്ടി വന്നു. രണ്ടാഴ്ച നീണ്ടുനിന്ന ഉപരോധത്തിൽ നൂറുകണക്കിന് സൈനികരും ഭീകരരും നിരപരാധികളായ തീർത്ഥാടകരും കൊല്ലപ്പെട്ടു. പിടിക്കപ്പെട്ട ജുഹൈമാൻ ഉൾപ്പെടെയുള്ള 63 ഭീകരരെ പിന്നീട് സൗദി ഭരണകൂടം പരസ്യമായി വധശിക്ഷയ്ക്ക് വിധേയരാക്കി. ചരിത്രത്തിൽ അപൂർവ്വമായി മാത്രം കഅബയിലെ ത്വവാഫ് നിലച്ച ആ ഭീകരദിനങ്ങളുടെ ഓർമ്മപ്പെടുത്തലാണ് പുതിയ യുദ്ധ ഭീഷണികൾക്കിടയിലും മക്കയെ വീണ്ടും ആശങ്കയിലാക്കുന്നത്.

Tags: Grand Mosque
Share
Tweet
Send
Share

Latest stories from this section

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

അമേരിക്കൻ ആക്രമണം വീണ്ടും ഉണ്ടായാൽ യുദ്ധം വ്യാപിക്കും; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഖമനേയി

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies