Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

by Brave India Desk
Sep 28, 2026, 07:44 am IST
in World
Share on Facebook
Tweet
WhatsApp
Telegram

 

ജറുസലേം: ലെബനനിലെയും ഗാസാമുനമ്പിലെയും ഇസ്രയേൽ സൈന്യത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങൾ രാജ്യത്തോട് ഔദ്യോഗികമായി കൂട്ടിച്ചേർക്കണമെന്ന ആഹ്വാനവുമായി ഇസ്രയേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബോസലേൽ സ്‌മോട്രിച്ച്. ഇതിനുപുറമേ, അധിനിവേശ വെസ്റ്റ് ബാങ്കിലുള്ള പലസ്തീനികൾക്കെതിരെ പൂർണതോതിലുള്ള സൈനിക യുദ്ധം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലി മാധ്യമമായ ‘വൈനെറ്റി’ന് (Ynet) നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയേക്കാവുന്ന ഈ പരാമർശങ്ങൾ സ്‌മോട്രിച്ച് നടത്തിയത്.

Stories you may like

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ള പ്രദേശം (യെല്ലോ ലൈൻ വരെ) ഇസ്രയേലിന്റെ ഭാഗമാക്കണമെന്നും ലെബനനിൽ ലിത്താനി നദി വരെയുള്ള പ്രദേശങ്ങൾ പിടിച്ചെടുത്ത് കൂട്ടിച്ചേർക്കണമെന്നുമാണ് സ്‌മോട്രിച്ച് വ്യക്തമാക്കിയത്. ഒരു യുദ്ധം അത് തുടങ്ങിയ അതിർത്തികളിൽ തന്നെ അവസാനിപ്പിച്ചാൽ ശത്രുക്കൾ വീണ്ടും ആക്രമിക്കാൻ മുതിരുമെന്നും, അതിനാൽ പ്രദേശം പിടിച്ചെടുക്കുകയാണ് പ്രതിരോധമാർഗമെന്നും അദ്ദേഹം വാദിച്ചു.

വെസ്റ്റ് ബാങ്കിലെ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് പലസ്തീനിയൻ അതോറിറ്റിയെ തകർത്തുകളയണമെന്നും, ഗാസയിൽ ചെയ്തതിന് സമാനമായി വെസ്റ്റ് ബാങ്കിലും രൂക്ഷമായ സൈനിക നടപടി വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഒക്ടോബർ 27-ന് ഇസ്രയേലിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യകക്ഷി നേതാവു കൂടിയായ സ്‌മോട്രിച്ച്  നിലപാടുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്‌മോട്രിച്ചിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി പലസ്തീനിയൻ അതോറിറ്റി രംഗത്തുവന്നു. മേഖലയിൽ സംഘർഷം കൂടുതൽ ശക്തമാക്കാനും പലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇത്തരം നീക്കങ്ങളെന്ന് അവർ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളെയും സ്വതന്ത്ര പലസ്തീൻ രാഷ്ട്രമെന്ന സങ്കൽപ്പത്തെയും തകർക്കുന്നതാണ് ഇസ്രയേലി മന്ത്രിയുടെ പ്രസ്താവനയെന്ന് അറബ് ലീഗും വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളും മുന്നറിയിപ്പ് നൽകി.

Tags: israel
Share
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

അമേരിക്കൻ ആക്രമണം വീണ്ടും ഉണ്ടായാൽ യുദ്ധം വ്യാപിക്കും; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഖമനേയി

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി!

Latest News

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies