Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

by Brave India Desk
Oct 6, 2026, 01:03 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

ജനശതാബ്ദി ട്രെയിനുകളിലെ പുതിയ കോച്ചുകളെച്ചൊല്ലിയുള്ള യാത്രക്കാരുടെ പരാതികൾ ഒടുവിൽ ഫലം കണ്ടു. ദീർഘദൂര യാത്രക്കാർക്ക് തീരെ അനുയോജ്യമല്ലാത്ത കുത്തനെയുള്ള സീറ്റുകൾക്ക് പകരം, യാത്രക്കാർ ആവശ്യപ്പെട്ടിരുന്ന കംഫർട്ടബിൾ ആയ ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകൾ എത്തിക്കാൻ റെയിൽവേ തീരുമാനിച്ചു. ഇതിനായി ആദ്യ ഘട്ടത്തിൽ 16 പുതിയ കോച്ചുകൾ തിരുവനന്തപുരം ഡിവിഷന് ദക്ഷിണ റെയിൽവേ കൈമാറിയിട്ടുണ്ട്.

Stories you may like

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളിലാണ് ആദ്യം ഈ പുതിയ കോച്ചുകൾ ഘടിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിങ് കോച്ചുകളും മാറ്റും. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനശതാബ്ദി സെക്കൻഡ് സിറ്റിങ് കോച്ചുകളുടെ നിർമ്മാണം നിർത്തിയതോടെയാണ് സാധാരണ മെയിൽ/എക്‌സ്പ്രസ് ട്രെയിനുകളിലെ ജനറൽ കോച്ചുകൾക്ക് തുല്യമായ, ചരിവില്ലാത്ത സീറ്റുകൾ ജനശതാബ്ദിയിലും നൽകിയിരുന്നത്. ഇതിനെതിരെ യാത്രക്കാർ ഉയർത്തിയ കടുത്ത അമർഷത്തെത്തുടർന്ന് ഉത്തരേന്ത്യൻ റെയിൽവേ ഡിവിഷനുകളിൽ നിന്നാണ് ഇപ്പോൾ ബക്കറ്റ് സീറ്റുകളുള്ള പുതിയ കോച്ചുകൾ കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിലെ അതിരൂക്ഷമായ തിരക്ക് പരിഹരിക്കുന്നതിനായി ഉയർന്ന ശേഷിയുള്ള പുതിയ ജനറൽ കോച്ചുകൾ അനുവദിക്കാനും റെയിൽവേ തീരുമാനിച്ചു. 108 പേർക്ക് പകരമായി 220 പേർക്ക് ഇരിക്കാനും അമ്പതോളം പേർക്ക് നിൽക്കാനും സൗകര്യമുള്ള 10 പുതിയ കോച്ചുകളാണ് വേണാടിനായി ഉടൻ ലഭ്യമാക്കുന്നത്. ലഗേജ് റാക്കിന്റെ ഭാഗത്ത് കുഷ്യൻ നൽകിയിട്ടുള്ളതിനാൽ ഇവിടെയും യാത്രക്കാർക്ക് സുഖകരമായി ഇരിക്കാൻ കഴിയും. ആഴ്ചയുടെ തുടക്കത്തിലും അവസാന ദിവസങ്ങളിലും യാത്രക്കാർക്ക് കയറിപ്പറ്റാൻ പോലും കഴിയാത്തവിധം ശ്വാസം മുട്ടിക്കുന്ന തിരക്ക് അനുഭവപ്പെടുന്ന വേണാട് എക്സ്പ്രസ് യാത്രക്കാർക്ക് ഈ തീരുമാനം വലിയ രീതിയിൽ ആശ്വാസമാകും.

Tags: JAN SHATABDI
Share
Tweet
Send
Share

Latest stories from this section

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

‘ഇത് കാടത്തം, കൊടും ക്രിമിനലുകളോടുള്ള പെരുമാറ്റം’; കണ്ണൂരിൽ പോലീസിനെതിരെ സി.പി.എം

Latest News

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

അമേരിക്കൻ ആക്രമണം വീണ്ടും ഉണ്ടായാൽ യുദ്ധം വ്യാപിക്കും; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഖമനേയി

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies