Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

by Brave India Desk
Nov 9, 2026, 02:11 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള 4.5 ട്രില്യൺ ഡോളർ കമ്പനിയായ എൻവിഡിയയുടെ (Nvidia) സ്ഥാപകനും സി.ഇ.ഒയുമായ ജെൻസൻ ഹുവാങ് ചൈനീസ് ചാരസംശയമുള്ള വനിതയുമായുള്ള  ബന്ധം സ്ഥിരീകരിച്ചത് ആഗോള ടെക് ലോകത്ത് വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭാര്യയോടും കുടുംബത്തോടും താൻ വിശ്വസ്തത കാട്ടിയില്ലെന്ന് മാപ്പപേക്ഷിച്ചുകൊണ്ട് ഹുവാങ് വ്യക്തമാക്കിയെങ്കിലും, പ്രണയ ബന്ധത്തിനപ്പുറം യു.എസ് ദേശീയ സുരക്ഷയെയും എ.ഐ സാങ്കേതികവിദ്യകളെയും ബാധിക്കുന്ന ചാരപ്പണി ആരോപണങ്ങളാണ് കേസിൽ ഉയർന്നുനിൽക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ എൻവിഡിയ ഡയറക്ടർ ബോർഡ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെ (MSS) ഏജന്റാണെന്ന് യു.എസ് ഇന്റലിജൻസ് സംശയിക്കുന്ന 40-കാരിയായ ആലീസ് ഹുവാങ് (ആലീസ് ഹുവാങ് ലെ) ആണ് ഈ വിവാദങ്ങളുടെ കേന്ദ്രബിന്ദു. ഹുവാങ് ലെ എന്ന പേരിലും അറിയപ്പെടുന്ന ഇവർ ബെയ്ജിംഗിന് വിവരങ്ങൾ ചോർത്തി നൽകാൻ എൻവിഡിയ തലവനുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു എന്നാണ് യു.എസ് സുരക്ഷാ ഏജൻസികളുടെ രഹസ്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 63-കാരനായ തായ്‌വാൻ വംശജൻ ജെൻസൻ ഹുവാങ്ങുമായി കുടുംബപരമായി യാതൊരു ബന്ധവും ആലീസ് ഹുവാങ്ങിനില്ല.

Stories you may like

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

ആരാണ് ആലീസ് ഹുവാങ്?

സിങ്കപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് (Megaspeed) എന്ന പ്രമുഖ ഡാറ്റാ സെന്റർ കമ്പനിയുടെ മുൻ സീനിയർ എക്സിക്യൂട്ടീവാണ് ആലീസ് ഹുവാങ്. ചൈനയിൽ ടെലിവിഷൻ മാധ്യമപ്രവർത്തകയായി കരിയർ ആരംഭിച്ച ഇവർ മുൻപ് ഹുനാൻ ടിവി, ചൈനീസ് സർക്കാർ മാധ്യമമായ സി.സി.ടി.വി (CCTV) എന്നിവയിൽ പ്രവർത്തിച്ചിരുന്നതായാണ് ചൈനീസ് പ്രൈവറ്റ് ഫണ്ട് ഡാറ്റാബേസിലുള്ളത്. പിന്നീട് സാമ്പത്തിക രംഗത്തേക്ക് തിരിഞ്ഞ ആലീസ്, എച്ച്.എസ്.ബി.സി (HSBC) ബാങ്കിന്റെ പ്രൈവറ്റ് ബാങ്കിംഗ് ഡിവിഷൻ പ്രസിഡന്റിന്റെ അസിസ്റ്റന്റായും സി.ഐ.ടി.ഐ.സി (CITIC) സെക്യൂരിറ്റീസിൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. തുടർന്നാണ് ഷാങ്ഹായ് ഹെക്സി ഇൻവെസ്റ്റ്‌മെന്റിന്റെ ഭാഗമാകുന്നത്.

മെഗാസ്പീഡ് കമ്പനി കഴിഞ്ഞ രണ്ട് വർഷത്തിനിടെ എൻവിഡിയയിൽ നിന്ന് 4.8 ബില്യൺ ഡോളറിന്റെ (ഏകദേശം 40,000 കോടിയിലധികം രൂപ) അത്യാധുനിക എ.ഐ ചിപ്പുകൾ വാങ്ങിയിരുന്നു. അമേരിക്ക ചൈനയിലേക്ക് ഇത്തരം ചിപ്പുകൾ കയറ്റി അയക്കുന്നതിന് കടുത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, മെഗാസ്പീഡ് വഴിയാണോ ചൈന എ.ഐ ചിപ്പുകൾ കൈക്കലാക്കിയത് എന്നും യു.എസ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

2024 ജൂണിൽ തായ്‌പേയിലെ തായ്‌പേയ് ടെക് ഉച്ചകോടിക്കിടെ ഒരു ബാറിൽ വച്ച് ജെൻസൻ ഹുവാങ്ങിനൊപ്പം ആലീസ് ഹുവാങ് ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് 2025 മേയിലും ഇരുവരും ഒരു റെസ്റ്റോറന്റിന് പുറത്ത് ഒരുമിച്ച് ദൃശ്യമായിരുന്നു. ബെയ്ജിംഗിലേക്ക് വിവരങ്ങൾ ചോർത്താനായി ചൈന തയാറാക്കിയ ‘ഹണി ട്രാപ്പ്’ പ്ലാനിന്റെ ഭാഗമായിട്ടാണോ ആലീസ് ഹുവാങ് ജെൻസനുമായി ബന്ധ സ്ഥാപിച്ചതെന്നാണ് നിലവിലെ അന്വേഷണങ്ങളിൽ യു.എസ് സംശയിക്കുന്നത്.

സംഭവം വൻ രാഷ്ട്രീയ-നയതന്ത്ര തരംഗമാണ് അമേരിക്കയിൽ ഉണ്ടാക്കിയിട്ടുള്ളത്. വിഷയത്തിൽ താൻ അതീവ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. കമ്പനിയുടെ ടെക്നോളജി രഹസ്യങ്ങളോ യു.എസ് ദേശീയ സുരക്ഷയോ ചോർന്നിട്ടില്ലെന്നാണ് ആദ്യഘട്ടത്തിൽ എൻവിഡിയ അറിയിക്കുന്നതെങ്കിലും ടെക് ലോകത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ചാരവിവാദമായി ഇത് മാറിയിരിക്കുകയാണ്.

Tags: Alice Huang
Share
Tweet
Send
Share

Latest stories from this section

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

ബംഗ്ലാദേശിൽ വീണ്ടും ഷെയ്ഖ് ഹസീന; പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത് നാലാം തവണ

‘അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളി, വിട്ടുകിട്ടണം’; ഷെയ്ഖ് ഹസീനയ്ക്കായി  സമ്മർദ്ദം ശക്തമാക്കി ബംഗ്ലാദേശ്!

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

Latest News

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

മിഷനറിമാർ ചെയ്യുന്നതിനേക്കാൾ വലിയ സേവനപ്രവർത്തനമാണ്  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദു ആത്മീയ ആചാര്യൻമാർ നടത്തുന്നത് ;ഡോ. മോഹന്‍ ഭാഗവത്

ലോകത്തിന്റെ കണ്ണുകൾ ഇന്ത്യയിൽ; ഭാരതത്തിന്റെ ഭാവി നമ്മുടെ കൈകളിൽ! ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഓരോ പൗരനും മുന്നിട്ടിറങ്ങണമെന്ന് ഡോ. മോഹൻ ഭാഗവത്

ബംഗ്ലാദേശിൽ വീണ്ടും ഷെയ്ഖ് ഹസീന; പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത് നാലാം തവണ

‘അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളി, വിട്ടുകിട്ടണം’; ഷെയ്ഖ് ഹസീനയ്ക്കായി  സമ്മർദ്ദം ശക്തമാക്കി ബംഗ്ലാദേശ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies