Wednesday, November 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘ആരെങ്കിലും പ്രശ്നമുണ്ടാകും ഫയലിൽ ഒപ്പുവയ്ക്ക് എന്ന് പറഞ്ഞാൽ ഉടനെ ഒപ്പിടുന്ന മുഖ്യമന്ത്രിയല്ല ഞാൻ’ ; ജിഎൻഎയുമായി ഒരു കരാറും ഇല്ലെന്ന് വി ഡി സതീശൻ

by Brave India Desk
Nov 11, 2026, 11:18 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് ജി.എൻ.എ (GNA) കമ്പനിയുമായി സംസ്ഥാന സർക്കാർ യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി. പിന്നെ എങ്ങനെയാണ് കരാറിൽ നിന്ന് പിന്മാറി എന്ന ചോദ്യം ഉയരുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. വൈദ്യുതി ആവശ്യകത മുന്നിൽ കണ്ട് ഹിമാചൽ പ്രദേശ്, ജി.എൻ.എ എന്നീ രണ്ട് നിർദ്ദേശങ്ങളാണ് സർക്കാരിന്റെ മുന്നിൽ വന്നത്. ഇതിൽ ഏതാണ് കൂടുതൽ ലാഭകരം എന്ന് താരതമ്യം ചെയ്യാനുള്ള നിർദ്ദേശം മാത്രമാണ് മുന്നോട്ട് വെച്ചതെന്നും ജി.എൻ.എയുമായി ഒരു ധാരണാപത്രത്തിലും ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

സംസ്ഥാനത്ത് അടിയന്തരമായി പവർക്കട്ട് വേണ്ടിവരുമെന്ന് കാണിച്ച് റിപ്പോർട്ട് നൽകിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കരാറിൽ ഒപ്പുവെപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രമാണോ എന്ന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അടിയന്തര പ്രാധാന്യത്തോടെ ഒപ്പുവെക്കണം എന്ന് പറഞ്ഞ് തനിക്ക് മുന്നിലേക്ക് ഫയൽ അയച്ചാൽ കണ്ണുമൂടി ഒപ്പിടാൻ നിൽക്കുന്ന ആളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി മുൻ സർക്കാർ ദീർഘകാല വൈദ്യുതി കരാറുകളിൽ ഏർപ്പെടാതിരുന്നതാണ് നിലവിലുണ്ടാകുന്ന പവർക്കട്ട് ഭീഷണിക്ക് പ്രധാന കാരണം. വിപണിയിലെ ലഭ്യത കുറവും ഉയർന്ന നിരക്കുമാണ് നിലവിലെ പ്രതിസന്ധിക്ക് പശ്ചാത്തലമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വൈദ്യുതി മന്ത്രി ഈ വിഷയത്തിൽ പ്രതികരിച്ചത് പൂർണ്ണമായും ശരിയായ നിലപാടാണെന്നും ജി.എൻ.എയുമായി കരാർ ഒപ്പിട്ടാൽ മാത്രമേ മന്ത്രിയുടെ പക്കലേക്ക് കൂടുതൽ വിവരങ്ങൾ എത്തുകയുള്ളൂ എന്നും വി. ഡി. സതീശൻ പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന പല വാർത്തകളും വസ്തുതകൾ മനസ്സിലാക്കാതെയുള്ളതാണ്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ യാതൊരുവിധ അഴിമതിയും ഈ നീക്കത്തിൽ നടന്നിട്ടില്ല. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്നും ദീർഘകാല കരാറുകൾ ഉണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags: gna agreementvd satheesan
Share
Tweet
Send
Share

Latest stories from this section

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

‘തലസ്ഥാനം വിട്ട് ആര്യ കോഴിക്കോട്ടേക്ക്’; പ്രവർത്തന മണ്ഡലം മാറ്റാനുള്ള അപേക്ഷ അംഗീകരിച്ച് സിപിഎം!

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

കുറ്റകൃത്യം നടക്കാൻ സാധ്യതയുണ്ടെന്ന് കരുതി തടയാനാവില്ല’; ഡിജെ പാർട്ടികൾക്ക് പൂട്ടിടാനുള്ള പോലീസ് നോട്ടീസ് തള്ളി ഹൈക്കോടതി!

Latest News

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘ആരെങ്കിലും പ്രശ്നമുണ്ടാകും ഫയലിൽ ഒപ്പുവയ്ക്ക് എന്ന് പറഞ്ഞാൽ ഉടനെ ഒപ്പിടുന്ന മുഖ്യമന്ത്രിയല്ല ഞാൻ’ ; ജിഎൻഎയുമായി ഒരു കരാറും ഇല്ലെന്ന് വി ഡി സതീശൻ

ട്രംപിന് ആശ്വാസം ; പീറ്റ് ഹെഗ്‌സെത്തിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം സഭയിൽ പരാജയപ്പെട്ടു

ട്രംപിന് ആശ്വാസം ; പീറ്റ് ഹെഗ്‌സെത്തിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം സഭയിൽ പരാജയപ്പെട്ടു

അസമിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി ; രക്ഷാപ്രവർത്തനം തുടരുന്നു

അസമിൽ കൊൽക്കത്ത-സൈരംഗ് എക്സ്പ്രസിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി ; രക്ഷാപ്രവർത്തനം തുടരുന്നു

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies