Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

by Brave India Desk
Nov 10, 2026, 11:18 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

കൊച്ചിയിലെ ബാർ ഹോട്ടലുകളിൽ ഡിജെ പാർട്ടികൾ നടത്തുന്നത് തടയാൻ പോലീസിന് അധികാരമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഉത്തരവിറക്കി. കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും നടക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലുകൾക്ക് പോലീസ് നൽകിയ വിലക്ക് നോട്ടീസുകൾ കോടതി റദ്ദാക്കി. കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടൽ അധികൃതർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ബെഞ്ച് ഈ നിർണ്ണായക വിധി പ്രസ്താവിച്ചത്. എഫ്.എൽ-3 ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പ്രവർത്തന സമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാൻ പോലീസിന് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

Stories you may like

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

ഡിജെ പാർട്ടികളുടെ മറവിൽ വ്യാപകമായി ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെന്നും ഇത് വലിയ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നുമാണ് പോലീസ് കോടതിയിൽ വാദിച്ചത്. രാത്രി 12 മണിക്ക് ശേഷം പാർട്ടികൾ നടത്തരുതെന്നായിരുന്നു പോലീസ് നിർദ്ദേശം. എന്നാൽ കൃത്യമായി ഫീസ് അടച്ച് പ്രവർത്തിക്കുന്ന എഫ്.എൽ-3 ലൈസൻസുള്ള ഹോട്ടലുകൾക്ക് പുലർച്ചെ മൂന്ന് മണി വരെ പ്രവർത്തിക്കാൻ നിയമപരമായി അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലഹരി ഉപയോഗവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടായാൽ കുറ്റക്കാർക്കെതിരെ കൃത്യമായ നിയമനടപടി സ്വീകരിക്കുകയാണ് പോലീസ് ചെയ്യേണ്ടതെന്നും അല്ലാതെ സ്ഥാപനങ്ങളുടെ പ്രവർത്തനം മൊത്തത്തിൽ തടയുകയല്ല വേണ്ടതെന്നും കോടതി വിമർശിച്ചു.

ബാറുകളുടെയോ ഡിജെ പാർട്ടികളുടെയോ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ സർക്കാർ പുതിയ നിയമമോ ചട്ടമോ കൊണ്ടുവരണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അത്തരത്തിൽ വ്യക്തമായ ചട്ടങ്ങൾ നിലവിൽ വന്നാൽ മാത്രമേ പോലീസിന് സമയക്രമത്തിൽ ഇടപെടാൻ അധികാരമുള്ളൂ. എന്നാൽ രാത്രികാലങ്ങളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ ശബ്ദമലിനീകരണം ഉണ്ടായാൽ പോലീസിന് അത് തടയാൻ നിയമപരമായ നടപടികൾ സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഹൈക്കോടതി വിധി വന്നതോടെ കൊച്ചിയിലെ ഹോട്ടലുകളിൽ ഡിജെ പാർട്ടികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് താൽക്കാലികമായി അയവ് വന്നിരിക്കുകയാണ്.

Tags: kerala high courtkerala policeDJ parties
Share
Tweet
Send
Share

Latest stories from this section

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

‘തലസ്ഥാനം വിട്ട് ആര്യ കോഴിക്കോട്ടേക്ക്’; പ്രവർത്തന മണ്ഡലം മാറ്റാനുള്ള അപേക്ഷ അംഗീകരിച്ച് സിപിഎം!

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

കുറ്റകൃത്യം നടക്കാൻ സാധ്യതയുണ്ടെന്ന് കരുതി തടയാനാവില്ല’; ഡിജെ പാർട്ടികൾക്ക് പൂട്ടിടാനുള്ള പോലീസ് നോട്ടീസ് തള്ളി ഹൈക്കോടതി!

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസുകാരി ഗർഭിണി’; തിരുവനന്തപുരത്ത് 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പോക്സോ കേസിൽ പിടിയിൽ!

Latest News

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies