തിരുവനന്തപുരം മാനവീയം വീഥിയുമായി ബന്ധപ്പെട്ട് വരുന്ന പ്രതിഷേധങ്ങളും വാർത്തകളും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ലക്ഷ്യമിട്ടുള്ളതാണെന്ന് തിരുവനന്തപുരം മേയർ അഡ്വ. വി.വി രാജേഷ്. ഒരു കലാകാരൻ്റെയും പരിപാടി അവരിപ്പിയ്ക്കുവാനായി മാനവീയം വീഥിയിലേയ്ക്ക് നവം:14 ന് ആരും അപേക്ഷ നല്കിയിട്ടുമില്ല അത് നിരസ്സിച്ചിട്ടുമില്ല എന്ന് മേയർ വ്യക്തമാക്കി.
പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കമാണ് മുളയിലെ നുളളിയതെന്നും മേയർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്.
മേയറുടെ പോസ്റ്റിൻറെ പൂർണ്ണരൂപം;
കഴിഞ്ഞ ദിവസങ്ങളിൽ തിരു:മാനവീയം വീഥിയുമായി ബന്ധപ്പെട്ട് ചില പ്രതിക്ഷേധങ്ങളും,വാർത്തകളും വരുന്നുണ്ട്.അടിസ്ഥാന രഹിതമായ കാര്യങ്ങളിൽ പ്രതികരിയ്ക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങളിൽ എല്ലാ ദിവസവും പ്രതികരിയ്ക്കാത്തത്.എന്നാൽ തെറ്റിദ്ധാരണ പരത്തുവാൻ ചിലർ നടത്തുന്ന നീക്കങ്ങൾ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു കലാകാരൻ്റെയും പരിപാടി അവരിപ്പിയ്ക്കുവാനായി മാനവീയം വീഥിയിലേയ്ക്ക് നവം:14 ന് ആരും അപേക്ഷ നല്കിയിട്ടുമില്ല അത് നിരസ്സിച്ചിട്ടുമില്ല.പാട്ടുപാടാനോ,മറ്റ് കലാപരിപാടികൾക്കോ ആവശ്യപെടുന്നതൊക്കെ നിശ്ചിത ഫീസ് ഈടാക്കി അനുവദിയ്ക്കുന്നതാണ് രീതി.എന്നാൽ നവം:14 ന് മാനവീയം വീഥിയുടെ രജതജൂബിലി അഘോഷ സമിതിയെന്ന പേരിൽ ഒരു അപേക്ഷ കോർപ്പറേഷനിൽ online ആയി ലഭിച്ചു..എന്നാൽ അത്തരത്തിൽ ഒരു വ്യക്തിയെ കൺവീനറാക്കി ഒരു രജതജൂബിലി സമിതി രൂപീകരിച്ചതായോ,കൗൺസിൽ പ്രമേയം പാസ്സാക്കി അംഗീകരിച്ചതായോ ഉള്ള ഒരു രേഖയും കോർപ്പറേഷനിലില്ല.ആരെങ്കിലും വന്ന് ഞങ്ങളാണ് മാനവീയം രജതജൂബിലി സാംസ്കാരിക സമിതി എന്ന് പറഞ്ഞാൽ അംഗീകരിയ്ക്കാൻ ആവില്ല.അല്ലെങ്കിൽ തന്നെ സംസ്ഥാന സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതും,കോർപ്പറേഷന് നിയന്ത്രണാവകാശമുള്ളതുമായ മാനവീയം വീഥിയുടെ രജത ജൂബിലി ആഘോഷം നടത്തുമ്പോൾ സംസ്ഥാന സർക്കാരിൻ്റെയൊ,കോർപ്പറേഷൻ്റെയോ പ്രതിനിധികൾ ആരെങ്കിലുമൊക്കെ ആ സമിതിയിൽ ഉണ്ടാകണ്ടെ ? അങ്ങനെ അരും ഇല്ലെന്ന് മാത്രമല്ല അത്തരത്തിൽ യാതൊരു അറിവുമില്ല.കഴിഞ്ഞ 11 മാസമായി മേയറായി പ്രവർത്തിയ്ക്കുന്നു ,നാളിതുവരെ മാനവീയം രജതജൂബിലി സാംസ്കാരിക സമിതി എന്ന പേരിൽ ആരും ഇതുവരെയും ബന്ധപ്പെട്ടിട്ടില്ല.അത്തരത്തിൽ അദൃശ്യമായ ഒരു ഒരു കൂട്ടായ്മയ്ക്ക് എങ്ങിനെയാണ് മാനവീയം രജതജൂബിലി ആഘോഷിയ്ക്കുവാൻ കഴിയുന്നത് ?പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കമാണ് മുളയിലെ നുളളിയത്.അക്കാര്യം മറച്ചു വയ്ക്കാനാണ് കലാകാരന്മാരെ തടയുന്നു എന്ന് പ്രചരിപ്പിയ്ക്കുന്നത്.നവം:3 ന് അനുമതി ചോദിച്ച് സമർപ്പിച്ച അപേക്ഷയുടെ താഴെക്കൊടുക്കുന്നു.ഇതിൽ എവിടെയാണ് എതെങ്കിലും കലാകാരൻ്റെയൊ,കലാകാരിയുടെയൊ പരിപാടി അവതരിപ്പിയക്കുവാൻ അനുമതി ചോദിച്ചിട്ടുള്ളത്? അപേക്ഷ നിരസ്സിച്ചത് തക്കതായ കാരണമുള്ളത് കൊണ്ട് തന്നെയാണ്. മാധ്യമങ്ങളെയും,കലാകാരമ്പാരെയും തെറ്റിദ്ധരിപ്പിച്ച് വാർത്ത സൃഷ്ടിയ്ക്കുന്നവരുടെ ഉദ്ദേശം പാളയം മാർക്കറ്റ് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കുക എന്നതാണ്. അതെന്തായാലും നടക്കില്ല.











