Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനായി,പാകിസ്താൻ സജീവമാകുന്നു’; രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം,’പാക് ഫാൻ ബോയ്’എന്ന് തിരിച്ചടിച്ച് ബി.ജെ.പി

by Brave India Desk
Nov 20, 2026, 11:00 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യ വെറുമൊരു ‘സൈഡ് പ്ലെയർ’ (കാഴ്ചക്കാരൻ) ആയി മാറിയെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. അമേരിക്കയിലെ ഷിക്കാഗോ സർവ്വകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് കേന്ദ്ര സർക്കാരിന്റെ വിദേശനയത്തെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചത്. പാക്കിസ്ഥാൻ അമേരിക്കയുമായും ഇറാനുമായും നയതന്ത്ര ചർച്ചകളിൽ സജീവമാകുമ്പോൾ, വലിപ്പം കൊണ്ടും സ്വാധീനം കൊണ്ടും ആഗോള ശബ്ദമാകേണ്ട ഇന്ത്യ നിർണ്ണായക ചർച്ചകളിൽ നിന്ന് പുറന്തള്ളപ്പെടുകയാണെന്ന് രാഹുൽ ആരോപിച്ചു.

Stories you may like

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

കുട്ടികളുടെ എണ്ണം കുറയുമ്പോഴും ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ അതിവേഗം കുതിച്ചുയരും; 2070-ൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്:പ്യൂ റിസർച്ച് റിപ്പോർട്ട്

ലോകനേതാക്കളുമായുള്ള വ്യക്തിപരമായ സൗഹൃദത്തെ അടിസ്ഥാനമാക്കിയല്ല ഒരു രാജ്യത്തിന്റെ വിദേശനയം രൂപീകരിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി പറഞ്ഞു. “അദ്ദേഹം എന്റെ സുഹൃത്താണെന്നാണ് മോദിജി എപ്പോഴും പറയുന്നത്. എന്നാൽ സൗഹൃദമല്ല ഇവിടെ പ്രധാനം, ആഗോള രാഷ്ട്രീയം അങ്ങനെയല്ല പ്രവർത്തിക്കുന്നത്. നിങ്ങളുടെ സുഹൃത്തായതുകൊണ്ട് മാത്രം ആരും നയതന്ത്ര തീരുമാനങ്ങൾ എടുക്കില്ല,” രാഹുൽ അഭിപ്രായപ്പെട്ടു. അതേസമയം, അതിർത്തി കടന്നുള്ള ഭീകരവാദം പൂർണ്ണമായും അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ഒരു ചർച്ചയും സാധ്യമല്ലെന്നും, നിരപരാധികളായ ഇന്ത്യക്കാർ കൊല്ലപ്പെടുമ്പോൾ സമാധാന ചർച്ചകൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലുമായി പ്രതിരോധ സഹകരണം തുടരുമ്പോഴും, ഗാസയിലെ ഇസ്രായേൽ നടപടികളെ വിമർശിച്ച അദ്ദേഹം 150 കോടി ജനങ്ങളുള്ള ഇന്ത്യയുടെ വിദേശനയം സ്വന്തം താൽപ്പര്യങ്ങൾ മുൻനിർത്തിയാകണമെന്നും കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾക്കെതിരെ കടുത്ത ഭാഷയിലാണ് ബി.ജെ.പി രംഗത്തെത്തിയത്. വിദേശ മണ്ണിലിരുന്ന് ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായ തകർക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് സി.ആർ. കേശവൻ ആരോപിച്ചു. രാഹുൽ ഗാന്ധി പാക്കിസ്ഥാന്റെ പ്രചാരകനെപ്പോലെയാണ് സംസാരിക്കുന്നതെന്നും, പ്രധാനമന്ത്രി മോദിക്ക് കീഴിൽ ഇന്ത്യ കൈവരിച്ച ആഗോള സ്വീകാര്യത അംഗീകരിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആഗോള വേദികളിലെല്ലാം രാഹുൽ ഗാന്ധി ഒരു ‘പാക് ഫാൻ ബോയ്’ (Pak Fan Boy) ആയി മാറുകയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ ഇന്ത്യയുടെ സമാധാന ശ്രമങ്ങളെയും ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങളെയും രാഹുൽ മനഃപൂർവ്വം വിസ്മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷമുള്ള യു.പി.എ സർക്കാരിന്റെ നിലപാടുകളും ഷാം എൽ-ഷെയ്ഖ് സംയുക്ത പ്രസ്താവനയും ഓർമ്മിപ്പിച്ച ഭണ്ഡാരി, ഷിക്കാഗോയിലെ രാഹുലിന്റെ പരിപാടിയിൽ ഇന്ത്യാ വിരുദ്ധ സംഘടനകളുമായി ബന്ധമുള്ളവർ പങ്കെടുത്തതായും ആരോപിച്ചു.

Tags: BJPrahul gandhirahul gandhi bjp
Share
Tweet
Send
Share

Latest stories from this section

പാകിസ്താന് കനത്ത പ്രഹരം, ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ്! ഭീകരരെ തുരത്താൻ ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

രാജ്യസുരക്ഷാ ഉപദേഷ്ടാവിനെ ലക്ഷ്യമിട്ട് പാശ്ചാത്യ ഗൂഢാലോചന; പന്നൂന്റെ കെട്ടിച്ചമച്ച കേസിൽ ഇന്ത്യ വഴങ്ങില്ല

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ഒഡീഷയിൽ 72,000 പേരെ ഒഴിപ്പിച്ചു, 31 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു

Latest News

ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനായി,പാകിസ്താൻ സജീവമാകുന്നു’; രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം,’പാക് ഫാൻ ബോയ്’എന്ന് തിരിച്ചടിച്ച് ബി.ജെ.പി

ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനായി,പാകിസ്താൻ സജീവമാകുന്നു’; രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം,’പാക് ഫാൻ ബോയ്’എന്ന് തിരിച്ചടിച്ച് ബി.ജെ.പി

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

കുട്ടികളുടെ എണ്ണം കുറയുമ്പോഴും ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ അതിവേഗം കുതിച്ചുയരും; 2070-ൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്:പ്യൂ റിസർച്ച് റിപ്പോർട്ട്

കുട്ടികളുടെ എണ്ണം കുറയുമ്പോഴും ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ അതിവേഗം കുതിച്ചുയരും; 2070-ൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്:പ്യൂ റിസർച്ച് റിപ്പോർട്ട്

പാകിസ്താന് കനത്ത പ്രഹരം, ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ്! ഭീകരരെ തുരത്താൻ ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു

പാകിസ്താന് കനത്ത പ്രഹരം, ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ്! ഭീകരരെ തുരത്താൻ ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

രാജ്യസുരക്ഷാ ഉപദേഷ്ടാവിനെ ലക്ഷ്യമിട്ട് പാശ്ചാത്യ ഗൂഢാലോചന; പന്നൂന്റെ കെട്ടിച്ചമച്ച കേസിൽ ഇന്ത്യ വഴങ്ങില്ല

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

പന്നൂൻ വധഗൂഢാലോചനാ കേസ്, അജിത് ഡോവലിന് അമേരിക്കയുടെ സമൻസ് : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ഒഡീഷയിൽ 72,000 പേരെ ഒഴിപ്പിച്ചു, 31 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology