Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

രാജ്യസുരക്ഷാ ഉപദേഷ്ടാവിനെ ലക്ഷ്യമിട്ട് പാശ്ചാത്യ ഗൂഢാലോചന; പന്നൂന്റെ കെട്ടിച്ചമച്ച കേസിൽ ഇന്ത്യ വഴങ്ങില്ല

by Brave India Desk
Nov 20, 2026, 02:16 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഇന്ത്യക്കെതിരെ നിരന്തരം ഭീകരപ്രവർത്തനങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്ന ഖലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിങ് പന്നൂന്റെ കെട്ടിച്ചമച്ച പരാതിയിൽ, രാജ്യത്തിന്റെ സുരക്ഷാ കവചമായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനും മുൻ റോ (R&AW) മേധാവി സമന്ത് ഗോയലിനുമെതിരെ അമേരിക്കൻ കോടതി നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം. പന്നൂൻ നൽകിയ സിവിൽ കേസിൽ ദോവലിനും ഗോയലിനും സമൻസ് കൈമാറാൻ ഡൽഹിയിലെ കീഴ്ക്കോടതികളുടെ സഹായം തേടിയ ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് കോടതിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തെയും അന്താരാഷ്ട്ര നയതന്ത്ര മര്യാദകളെയും വെല്ലുവിളിക്കുന്നതാണ്.

ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ കൊടുംഭീകരനായി പ്രഖ്യാപിക്കുകയും യുഎപിഎ (UAPA) പ്രകാരം കേസെടുക്കുകയും ചെയ്ത പിടികിട്ടാപ്പുള്ളിയാണ് നിരോധിത സംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസ്’ (SFJ) തലവൻ ഗുർപത്‌വന്ത് സിങ് പന്നൂൻ. ഇന്ത്യൻ വിമാനങ്ങൾ തകർക്കുമെന്നും പാർലമെന്റ് ആക്രമിക്കുമെന്നും പരസ്യമായി ഭീഷണി മുഴക്കുന്ന ഈ ഭീകരന് ‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ’ പേരിൽ അമേരിക്കൻ മണ്ണിൽ സംരക്ഷണം നൽകുന്നതിന് പുറമെയാണ്, ഇന്ത്യയുടെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ നിയമക്കുരുക്കിൽ പെടുത്താനുള്ള ഈ നീക്കം.

Stories you may like

പന്നൂൻ വധഗൂഢാലോചനാ കേസ്, അജിത് ഡോവലിന് അമേരിക്കയുടെ സമൻസ് : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

‘അക്വാൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ഒഡീഷയിൽ 72,000 പേരെ ഒഴിപ്പിച്ചു, 31 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു

സാധാരണഗതിയിൽ വിദേശ കോടതികളുടെ രേഖകൾ കൈമാറേണ്ടത് ഇന്ത്യയുടെ കേന്ദ്ര അതോറിറ്റിയായ നിയമ മന്ത്രാലയം വഴിയാണ്. എന്നാൽ നയതന്ത്ര മാർഗ്ഗങ്ങളിലൂടെയുള്ള നീക്കം ഇന്ത്യ തള്ളിക്കളഞ്ഞതോടെയാണ്, ഹേഗ് കൺവെൻഷനിലെ ആർട്ടിക്കിൾ 19-ന്റെ മറവിൽ ദില്ലിയിലെ പട്യാല ഹൗസ്, ദ്വാരക, തീസ് ഹസാരി കോടതികൾ വഴി നേരിട്ട് സമൻസ് നൽകാൻ ജഡ്ജി കാതറിൻ പോൾക്ക് ഫെയ്ല ഉത്തരവിട്ടിരിക്കുന്നത്.

ഉന്നത സർക്കാർ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾക്ക് അന്താരാഷ്ട്ര നിയമപ്രകാരം ‘സോവറിൻ ഇമ്മ്യൂണിറ്റി’ (Sovereign Immunity – പരമാധികാര പരിരക്ഷ) ലഭ്യമാണ്. അതിനാൽ തന്നെ, അമേരിക്കൻ കോടതിയുടെ ഈ സമൻസിന് ഇന്ത്യയിൽ യാതൊരുവിധ നിയമപരമായ ബാധ്യതയുമില്ലെന്ന് നിയമവിദഗ്ധരും സർക്കാർ വൃത്തങ്ങളും വ്യക്തമാക്കുന്നു.

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന അജിത് ദോവലിനെപ്പോലുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പന്നൂന്റെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഉദ്യോഗസ്ഥരെ വിദേശ കോടതികൾക്ക് മുന്നിൽ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഭാരതം.

Tags: usajith dowelindiaus summons indiaraw chief
Share
Tweet
Send
Share

Latest stories from this section

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

’12 ലക്ഷം വരെ നികുതി ഒഴിവാക്കിത്തന്നു, എന്നിട്ട് നിങ്ങൾ ശമ്പളം കൂട്ടിയോ?’; വ്യവസായ പ്രമുഖരോട് നേർക്കുനേർ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

Latest News

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

രാജ്യസുരക്ഷാ ഉപദേഷ്ടാവിനെ ലക്ഷ്യമിട്ട് പാശ്ചാത്യ ഗൂഢാലോചന; പന്നൂന്റെ കെട്ടിച്ചമച്ച കേസിൽ ഇന്ത്യ വഴങ്ങില്ല

പന്നൂൻ വധഗൂഢാലോചനാ കേസ്,  അജിത് ഡോവലിന്  അമേരിക്കയുടെ സമൻസ്  : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

പന്നൂൻ വധഗൂഢാലോചനാ കേസ്, അജിത് ഡോവലിന് അമേരിക്കയുടെ സമൻസ് : ഡൽഹി കോടതിയുടെ സഹായം തേടി അമേരിക്കൻ കോടതി

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് തീരത്തേക്ക്; ഒഡീഷയിൽ 72,000 പേരെ ഒഴിപ്പിച്ചു, 31 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

ഇനി കളറാകും ; കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

“ധൈര്യമുണ്ടെങ്കിൽ അയോധ്യയിൽ നിന്ന് എനിക്കെതിരെ മത്സരിക്കൂ”; അഖിലേഷ് യാദവിനെ നേർക്കുനേർ പോരാട്ടത്തിന് വെല്ലുവിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

ലോകത്തിന് ആശ്വാസമായി സംയുക്ത ‘സമാധാന പ്രഖ്യാപനം’ ; ട്രംപ്-ഷി-പുടിൻ ചരിത്ര ഉച്ചകോടിയിൽ മുഖ്യചർച്ചയായി ആണവായുധ നിയന്ത്രണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies