Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വെളുപ്പാൻ കാലത്ത് ‘മൊബൈൽ ബാർ’, സ്പെഷ്യൽ ടച്ചിംഗ്സായി അച്ചാർ! പിടിക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് തുടയിൽ കടിച്ചു

by Brave India Desk
Nov 22, 2026, 02:56 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

രാസലഹരി പിടികൂടാൻ വെളുപ്പാൻ കാലത്ത് ഇറങ്ങിയ എക്സൈസ് സംഘത്തിന്റെ വലയിലായത് ഹൈടെക് ‘മൊബൈൽ ബാർ’ നടത്തിപ്പുകാരൻ. കൊച്ചി കടവന്ത്ര ജംഗ്ഷന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ പുലർച്ചെ അനധികൃതമായി മദ്യവിൽപ്പന നടത്തിവന്ന കൊച്ചു കടവന്ത്ര മീനായിക്കുടത്ത് വീട്ടിൽ എം.ജി. വിനോദിനെയാണ് (52) എറണാകുളം എക്സൈസ് റേഞ്ച് സംഘം സാഹസികമായി പിടികൂടിയത്. പിടികൂടാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ഉദ്യോഗസ്ഥന്റെ തുടയിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്.

Stories you may like

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ കറണ്ട് പോയി, മൈക്കില്ലാതെ പ്രസംഗം’; ഗൂഢാലോചനയെന്ന് പരാതി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

പ്രദേശത്തെ ഒരു നാട്ടുകാരൻ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. മൊട്ടത്തലയനായ ഒരാൾ പുലർച്ചെ സ്ഥലത്തെത്തി മദ്യം വിൽക്കുന്നുണ്ടെന്നായിരുന്നു ലഭിച്ച സൂചന. ഇതനുസരിച്ച് പുലർച്ചെ അഞ്ച് മണിയോടെ എക്സൈസ് സംഘം കടവന്ത്ര ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സിൽ എത്തുമ്പോൾ മദ്യവിൽപ്പന തകൃതിയായി നടക്കുകയായിരുന്നു. രാവിലെ ജോലിക്കായി ജംഗ്ഷനിൽ കൂട്ടത്തോടെ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളായിരുന്നു വിനോദിന്റെ പ്രധാന ഉപഭോക്താക്കൾ. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ സ്ഥലത്ത് മദ്യപിച്ചുകൊണ്ടിരുന്നവർ ചിതറിയോടി രക്ഷപ്പെട്ടു.

ചെറിയ കുപ്പികളിൽ 80 മില്ലിലിറ്റർ വീതം നിറച്ചായിരുന്നു വിനോദിന്റെ മദ്യവിൽപ്പന. മദ്യത്തിൽ വെള്ളം കൂടി ചേർത്താണ് കുപ്പികളിൽ നിറച്ചിരുന്നത്. ഒരു കുപ്പിക്ക് 100 രൂപ നിരക്കിലായിരുന്നു വിൽപ്പന. പ്രതിയുടെ കൈവശമുണ്ടായിരുന്ന വലിയ സഞ്ചിക്കുള്ളിലാണ് മദ്യക്കുപ്പികൾ ഒളിപ്പിച്ചിരുന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഷോപ്പിംഗ് കോംപ്ലക്സിനകത്തെ ചെറിയൊരു ഇടുക്കിൽ നിന്ന് മദ്യപാനികൾക്കായി കരുതിയിരുന്ന ‘സ്പെഷ്യൽ ടച്ചിംഗ്സും’ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരു കുപ്പി നിറയെ നെല്ലിക്ക അച്ചാറാണ് ഇയാൾ ടച്ചിംഗ്സിനായി സൂക്ഷിച്ചിരുന്നത്. കൂടാതെ, മദ്യത്തിൽ കലർത്താനായി 40 കുപ്പി വെള്ളവും ഇയാൾ കരുതിയിരുന്നു. പ്രതിയുടെ പക്കൽ നിന്ന് ആകെ 8.6 ലിറ്റർ വിദേശമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്.

അപ്രതീക്ഷിതമായി എക്സൈസ് ഉദ്യോഗസ്ഥർ മുന്നിലെത്തിയതോടെ വിനോദ് ആദ്യം ഒന്ന് പതറിയെങ്കിലും, രക്ഷപ്പെടാൻ അടവുകൾ പതിനെട്ടും പയറ്റി. തന്നെ പിടികൂടാൻ ശ്രമിച്ച സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർത്ഥിനും ശ്രീരാജിനും നേരെ വിനോദ് കൈവശം കരുതിയിരുന്ന പെപ്പർ സ്പ്രേ പ്രയോഗിച്ചു. കണ്ണിൽ കുരുമുളക് പൊടി വീണിട്ടും പിടിവിടാതെ മുറുകെ പിടിച്ച ശ്രീരാജിന്റെ തുടയിൽ ഇയാൾ ആഞ്ഞുകടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. കണ്ണിൽ പെപ്പർ സ്പ്രേ വീണ് അസ്വസ്ഥത അനുഭവപ്പെട്ട സിദ്ധാർത്ഥും, കടിയേറ്റ ശ്രീരാജും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും ശ്രീരാജ് ടെറ്റനസ് കുത്തിവയ്പ്പിന് വിധേയനാകുകയും ചെയ്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജിയും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അടിപിടി ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് വിനോദെങ്കിലും, മദ്യവിൽപ്പന കേസിൽ പിടിയിലാകുന്നത് ഇതാദ്യമാണെന്ന് എക്സൈസ് അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും എറണാകുളം സൗത്ത് പോലീസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags: MOBILE BAR
Share
Tweet
Send
Share

Latest stories from this section

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

Latest News

വെളുപ്പാൻ കാലത്ത് ‘മൊബൈൽ ബാർ’, സ്പെഷ്യൽ ടച്ചിംഗ്സായി അച്ചാർ! പിടിക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് തുടയിൽ കടിച്ചു

വെളുപ്പാൻ കാലത്ത് ‘മൊബൈൽ ബാർ’, സ്പെഷ്യൽ ടച്ചിംഗ്സായി അച്ചാർ! പിടിക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് തുടയിൽ കടിച്ചു

കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകൂ’;മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യാനികളെ മറികടക്കുമെന്ന റിപ്പോർട്ടിന് പിന്നാലെ ആഹ്വാനവുമായി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകൂ’;മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യാനികളെ മറികടക്കുമെന്ന റിപ്പോർട്ടിന് പിന്നാലെ ആഹ്വാനവുമായി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

നേപ്പാൾ വ്യോമാതിർത്തി വഴി സൈനിക വിമാനങ്ങൾക്ക് അനുമതി തേടിയിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇന്ത്യ

നേപ്പാൾ വ്യോമാതിർത്തി വഴി സൈനിക വിമാനങ്ങൾക്ക് അനുമതി തേടിയിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇന്ത്യ

നമ്മുടെ ജനങ്ങൾ മികച്ചത് അർഹിക്കുന്നില്ലേ?’; കയറ്റുമതി ഗുണനിലവാരമെന്ന വേർതിരിവിനെതിരെ ഇന്ത്യൻ കമ്പനികൾക്ക് മോദിയുടെ രൂക്ഷ വിമർശനം

നമ്മുടെ ജനങ്ങൾ മികച്ചത് അർഹിക്കുന്നില്ലേ?’; കയറ്റുമതി ഗുണനിലവാരമെന്ന വേർതിരിവിനെതിരെ ഇന്ത്യൻ കമ്പനികൾക്ക് മോദിയുടെ രൂക്ഷ വിമർശനം

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ കറണ്ട് പോയി, മൈക്കില്ലാതെ പ്രസംഗം’; ഗൂഢാലോചനയെന്ന് പരാതി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ കറണ്ട് പോയി, മൈക്കില്ലാതെ പ്രസംഗം’; ഗൂഢാലോചനയെന്ന് പരാതി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

‘സുപ്രീം കോടതി ജഡ്ജിക്ക് ഒരുക്കിയ ഗാർഡ് ഓഫ് ഓണർ അസദുദ്ദീൻ ഒവൈസിക്ക് നൽകി’; പൊലീസിന് വൻ പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്

‘സുപ്രീം കോടതി ജഡ്ജിക്ക് ഒരുക്കിയ ഗാർഡ് ഓഫ് ഓണർ അസദുദ്ദീൻ ഒവൈസിക്ക് നൽകി’; പൊലീസിന് വൻ പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്

ചിലരെ മാത്രം കൊതുകുകൾ വളഞ്ഞിട്ട് കടിക്കുന്നത് എന്തുകൊണ്ട്?’; പ്രിയപ്പെട്ട രക്തഗ്രൂപ്പ് ഏതെന്ന് കണ്ടെത്തി ശാസ്ത്രലോകം, ഞെട്ടിക്കുന്ന കാരണങ്ങൾ അറിയാം

ചിലരെ മാത്രം കൊതുകുകൾ വളഞ്ഞിട്ട് കടിക്കുന്നത് എന്തുകൊണ്ട്?’; പ്രിയപ്പെട്ട രക്തഗ്രൂപ്പ് ഏതെന്ന് കണ്ടെത്തി ശാസ്ത്രലോകം, ഞെട്ടിക്കുന്ന കാരണങ്ങൾ അറിയാം

എല്ലാം ഓക്കെയാണെന്ന് പുറമെ പറയും, ഉള്ളിൽ കരയും’; പുരുഷന്മാർ തങ്ങളുടെ സങ്കടങ്ങൾ കൂട്ടുകാരോട് പോലും തുറന്നുപറയാത്തത് എന്തുകൊണ്ട്?

എല്ലാം ഓക്കെയാണെന്ന് പുറമെ പറയും, ഉള്ളിൽ കരയും’; പുരുഷന്മാർ തങ്ങളുടെ സങ്കടങ്ങൾ കൂട്ടുകാരോട് പോലും തുറന്നുപറയാത്തത് എന്തുകൊണ്ട്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies