Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ കറണ്ട് പോയി, മൈക്കില്ലാതെ പ്രസംഗം’; ഗൂഢാലോചനയെന്ന് പരാതി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

by Brave India Desk
Nov 22, 2026, 01:06 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെഎസ്ഇബിയുടെ കടുത്ത അച്ചടക്ക നടപടി. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി സബ് എൻജിനീയർ സതീഷ് ബാബുവിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വൈദ്യുതി മുടക്കത്തിന് പിന്നിൽ മനഃപൂർവ്വമായ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ കെഎസ്ഇബി ചെയർമാന് പരാതി നൽകിയതിന് പിന്നാലെയാണ് അടിയന്തര നടപടിയുണ്ടായത്.

Stories you may like

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

ശനിയാഴ്ച കണ്ണൂരിൽ നടന്ന കേരള സഹകരണ റിസ്‌ക് ഫണ്ട് ധനസഹായ വിതരണ ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രി സണ്ണി ജോസഫ് വേദിയിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെ ഹാളിലെ വൈദ്യുതി പൂർണ്ണമായും നിലയ്ക്കുകയായിരുന്നു. വൈദ്യുതി നിലച്ചതോടെ മൈക്ക് സംവിധാനവും പ്രവർത്തനരഹിതമായി. ഇതോടെ മൈക്കില്ലാതെയാണ് മന്ത്രി പരിപാടിയിൽ പ്രസംഗിച്ചത്. ഏറെ നേരത്തിന് ശേഷം ജനറേറ്റർ സജ്ജീകരിച്ച ശേഷമാണ് ചടങ്ങിലെ മറ്റ് നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചത്.

സംഭവം സർക്കാരിനും വകുപ്പിനും വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് ടി.ഒ. മോഹനൻ എംഎൽഎ കെഎസ്ഇബി ചെയർമാന് രേഖാമൂലം പരാതി നൽകിയത്. മന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങിൽ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നും, ഇതിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക പരിശോധനയിൽ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സബ് എൻജിനീയറെ സസ്പെൻഡ് ചെയ്തത്.

നേരത്തെ സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷൻ സമ്മേളനത്തിൽ മന്ത്രി സണ്ണി ജോസഫ് പ്രസംഗിക്കുന്നതിനിടയിലും സമാനമായ രീതിയിൽ വൈദ്യുതി മുടങ്ങിയിരുന്നു. തുടർച്ചയായി വൈദ്യുതി മന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറണ്ട് പോകുന്നത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിനും കെഎസ്ഇബി ഉത്തരവിട്ടിട്ടുണ്ട്.

Tags: sunny joseph
Share
Tweet
Send
Share

Latest stories from this section

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

Latest News

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ കറണ്ട് പോയി, മൈക്കില്ലാതെ പ്രസംഗം’; ഗൂഢാലോചനയെന്ന് പരാതി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ കറണ്ട് പോയി, മൈക്കില്ലാതെ പ്രസംഗം’; ഗൂഢാലോചനയെന്ന് പരാതി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

‘സുപ്രീം കോടതി ജഡ്ജിക്ക് ഒരുക്കിയ ഗാർഡ് ഓഫ് ഓണർ അസദുദ്ദീൻ ഒവൈസിക്ക് നൽകി’; പൊലീസിന് വൻ പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്

‘സുപ്രീം കോടതി ജഡ്ജിക്ക് ഒരുക്കിയ ഗാർഡ് ഓഫ് ഓണർ അസദുദ്ദീൻ ഒവൈസിക്ക് നൽകി’; പൊലീസിന് വൻ പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്

ചിലരെ മാത്രം കൊതുകുകൾ വളഞ്ഞിട്ട് കടിക്കുന്നത് എന്തുകൊണ്ട്?’; പ്രിയപ്പെട്ട രക്തഗ്രൂപ്പ് ഏതെന്ന് കണ്ടെത്തി ശാസ്ത്രലോകം, ഞെട്ടിക്കുന്ന കാരണങ്ങൾ അറിയാം

ചിലരെ മാത്രം കൊതുകുകൾ വളഞ്ഞിട്ട് കടിക്കുന്നത് എന്തുകൊണ്ട്?’; പ്രിയപ്പെട്ട രക്തഗ്രൂപ്പ് ഏതെന്ന് കണ്ടെത്തി ശാസ്ത്രലോകം, ഞെട്ടിക്കുന്ന കാരണങ്ങൾ അറിയാം

എല്ലാം ഓക്കെയാണെന്ന് പുറമെ പറയും, ഉള്ളിൽ കരയും’; പുരുഷന്മാർ തങ്ങളുടെ സങ്കടങ്ങൾ കൂട്ടുകാരോട് പോലും തുറന്നുപറയാത്തത് എന്തുകൊണ്ട്?

എല്ലാം ഓക്കെയാണെന്ന് പുറമെ പറയും, ഉള്ളിൽ കരയും’; പുരുഷന്മാർ തങ്ങളുടെ സങ്കടങ്ങൾ കൂട്ടുകാരോട് പോലും തുറന്നുപറയാത്തത് എന്തുകൊണ്ട്?

സ്കൂൾ റീ-യൂണിയനിൽ വീണ്ടും കണ്ടുമുട്ടി പ്രണയത്തിലായി, പിന്നാലെ ത്രികോണ പ്രണയം’; തമിഴ്‌നാട്ടിൽ വിവാഹിതയായ യുവതിയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

സ്കൂൾ റീ-യൂണിയനിൽ വീണ്ടും കണ്ടുമുട്ടി പ്രണയത്തിലായി, പിന്നാലെ ത്രികോണ പ്രണയം’; തമിഴ്‌നാട്ടിൽ വിവാഹിതയായ യുവതിയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

നെഞ്ചിൽ കുത്തിക്കയറുന്ന വേദന മാത്രമല്ല ഹൃദയാഘാതം; ഈ നിശ്ശബ്ദ ലക്ഷണങ്ങളെ അവഗണിക്കരുത്’; ജീവൻ രക്ഷിക്കാൻ കാർഡിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്

നെഞ്ചിൽ കുത്തിക്കയറുന്ന വേദന മാത്രമല്ല ഹൃദയാഘാതം; ഈ നിശ്ശബ്ദ ലക്ഷണങ്ങളെ അവഗണിക്കരുത്’; ജീവൻ രക്ഷിക്കാൻ കാർഡിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്

ബാലെൻ ഷാ ഇന്ന് ഇന്ത്യയിൽ, അജണ്ടയിൽ 16,500 കോടിയുടെ സാമ്പത്തിക പാക്കേജും മോദിയുമായുള്ള നിർണ്ണായക ചർച്ചയും

ബാലെൻ ഷാ ഇന്ന് ഇന്ത്യയിൽ, അജണ്ടയിൽ 16,500 കോടിയുടെ സാമ്പത്തിക പാക്കേജും മോദിയുമായുള്ള നിർണ്ണായക ചർച്ചയും

ഭീകരർക്ക് 2.5 കോടി രൂപ കൈമാറി, നിങ്ങൾ അറസ്റ്റിലാണ്’; പ്രമുഖ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റിലാക്കി’ സൈബർ തട്ടിപ്പ് സംഘം, ഒടുവിൽ സംഭവിച്ചത്!

ഭീകരർക്ക് 2.5 കോടി രൂപ കൈമാറി, നിങ്ങൾ അറസ്റ്റിലാണ്’; പ്രമുഖ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റിലാക്കി’ സൈബർ തട്ടിപ്പ് സംഘം, ഒടുവിൽ സംഭവിച്ചത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies