Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

by Brave India Desk
Nov 24, 2026, 11:16 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളും ഗ്രൂപ്പ് പോരും പുതിയ തലത്തിലേക്ക് കടക്കവെ, ഷാഫി പറമ്പിൽ എംപിക്കും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി മുതിർന്ന നേതാവും കാസർകോട് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും, ഷാഫി പറമ്പിലിന് വേണ്ടിയാണ് ഇതെല്ലാം നടത്തുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചു. “നാലു ഗർഭമുണ്ടാക്കി അടൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്” എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരെടുത്ത് പറയാതെ രാജ്‌മോഹൻ ഉണ്ണിത്താൻ പരിഹസിച്ചത്.

Stories you may like

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

കാസർകോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഉണ്ണിത്താൻ തന്റെ രോഷം പരസ്യമായി പ്രകടിപ്പിച്ചത്. സൈബർ ആക്രമണത്തിന് പിന്നിൽ ‘പെട്ടിതാങ്ങികളാണെന്നും’, ആശാനും ശിഷ്യനും കുടുങ്ങുന്ന പല രഹസ്യങ്ങളും തന്റെ ഡയറിയിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്നെ പ്രകോപിപ്പിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടി വരുമെന്നും, അങ്ങനെ സംഭവിച്ചാൽ പലരുടെയും മുഖംമൂടി വലിച്ചുകീറുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.

ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പുകാരനല്ലെന്നും, ഷാഫി എ ഗ്രൂപ്പാണെങ്കിൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും ഉണ്ണിത്താൻ പരിഹസിച്ചു. ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സിന്റെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ അദ്ദേഹം, യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച ജെ.എസ്. അഖിലിന്റെ പേര് ചവറ്റുകുട്ടയിലിട്ട് ഷാഫി അട്ടിമറിച്ചുവെന്നും ആരോപിച്ചു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ പ്രതിച്ഛായ നഷ്ടപ്പെടുമോ എന്ന് ഭയന്ന് പലരും ഓടിയൊളിച്ചെന്നും, അന്ന് ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാൻ താനും സിദ്ദീഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശന് അനുകൂലമായി സംസാരിച്ചതിന് പിന്നാലെയാണ് തനിക്കും ലണ്ടനിലുള്ള മകൻ അമലിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണം ആരംഭിച്ചതെന്ന് ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ആറ് മാസം മാത്രമേ ആയിട്ടുള്ളൂവെന്നും, പത്ത് വർഷത്തെ മുൻ ഭരണത്തിൽ പ്രവർത്തകർ അനുഭവിച്ച വേദനകൾ മറന്ന് അധികാരത്തർക്കത്തിലേക്ക് പോകരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഷാഫി പറമ്പിലിനെ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി ഉണ്ണിത്താൻ ചെയ്തതിനേക്കാൾ കൂടുതൽ പ്രവർത്തനം ഷാഫി പറമ്പിൽ നടത്തിയിട്ടുണ്ടെന്നും, അനാവശ്യ പ്രസ്താവനകൾ നടത്തി പ്രവർത്തകരെ പ്രകോപിപ്പിക്കാതെ ഉണ്ണിത്താൻ പൊടിക്ക് അടങ്ങുന്നതാണ് നല്ലതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട് ഫേസ്ബുക്ക് കുറിപ്പിലൂടെ തിരിച്ചടിച്ചു. ഉന്നത നേതാക്കളും യുവനേതാക്കളും തമ്മിലുള്ള ഈ പരസ്യമായ വാക്പോര് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

Tags: congressrajmohan unnithan
Share
Tweet
Send
Share

Latest stories from this section

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

Latest News

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

ബ്രഹ്മോസ് കരുത്ത്’; ഏഷ്യൻ ശക്തികേന്ദ്രങ്ങളുടെ പോരാട്ടത്തിൽ ചൈനയ്ക്ക് തൊട്ടരികിലെത്തി ഇന്ത്യ, ഞെട്ടിക്കുന്ന റിപ്പോർട്ട്

ബ്രഹ്മോസ് കരുത്ത്’; ഏഷ്യൻ ശക്തികേന്ദ്രങ്ങളുടെ പോരാട്ടത്തിൽ ചൈനയ്ക്ക് തൊട്ടരികിലെത്തി ഇന്ത്യ, ഞെട്ടിക്കുന്ന റിപ്പോർട്ട്

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

വധശിക്ഷയും അറസ്റ്റ് ഭീഷണിയും അവഗണിച്ച് മടങ്ങിവരവിനൊരുങ്ങി ഷെയ്ഖ് ഹസീന’; ഡിസംബർ 16-ന് ധാക്കയിലെത്തുമെന്ന് പ്രഖ്യാപനം, വിമാനം ഒരുക്കണമെന്ന് ആവശ്യം

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

സിം കാർഡ് ഇനി ഇണയ്‌പ്പു സില്ലു, ഫെയ്സ് വാഷ് മുഖം തുലക്കി’; 43 ഇംഗ്ലീഷ് വാക്കുകൾക്ക് കൂടി തനി തമിഴ് പദങ്ങളുമായി തമിഴ്നാട്, 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies