കോണ്‍ഗ്രസിനുളളില്‍ കെപിസിസി പ്രസിഡന്റിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കവെ ആഗ്രഹങ്ങള്‍ തുറന്ന് പറഞ്ഞ് നേതാക്കള്‍. കെ സുധാകരന് പിന്നാലെ പി.ടി തോമസ് എംഎല്‍എയും രംഗത്ത് എത്തി. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് സ്ഥാനവും സ്വീകരിക്കുമെന്ന് പി.ടി തോമസ് എംഎല്‍എ പറഞ്ഞു.
കെപിസിസി പ്രസിഡന്റാകാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ലിസ്റ്റിലെ സുധാകരന്,മുരളീധരന് എന്നിവരുടെ അഭിപ്രായ പ്രകടനങ്ങളുടെ പിന്നാലെയാണ് തോമസിന്റെ പ്രതികരണവും. കെപിസിസി പ്രസിഡണ്ടാവാന്‍ താല്പര്യമില്ല എന്നാണ് മുരളീധരന് പറഞ്ഞത്.
കെപിസിസി പ്രസിഡന്റ് സ്ഥാനം ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന പദവിയാണ്. സുധീരന്റെ കാലത്ത് പാര്‍ട്ടിക്ക് കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന പ്രസിഡന്റാണ് വേണ്ടത്
പി.ടി തോമസ്, കോണ്‍ഗ്രസ് നേതാവ്
കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃദാരിദ്രമില്ലെന്നും ഇഷ്ടംപോലെ നേതാക്കന്മാര് തങ്ങള്‍ക്കുണ്ട്. പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാന്‍ താനൊരുക്കമാണ്.
കെ സുധാകരന്, കോണ്‍ഗ്രസ് നേതാവ്
ഇതിനിടെ രണ്ടുദിവസത്തിനകം പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. സ്ഥാനത്തേക്ക് എ ഗ്രൂപ്പുകാരനായ നേതാവ് എത്തണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ഈ ആവശ്യം പരിഗണിക്കപ്പെടാനാണ് സാധ്യത
Discussion about this post