വാർഷിക ശമ്പളം 40 ലക്ഷം രൂപ, വലിയ കോലാഹലങ്ങളോടൊയുള്ള റെസ്യൂമെ നൽകി ജോലിക്ക് അപേക്ഷിക്കേണ്ടതില്ല, താൻ ആരാണ് എന്താണ് എന്ന് വ്യക്തമാക്കുന്ന 100 വാക്കുകളിൽ ഒതുങ്ങുന്ന ഒരു കുറിപ്പ് മാത്രം ആവശ്യം. കേൾക്കുമ്പോൾ ആഹാ എത്ര നല്ല നടക്കാത്ത സ്വപ്‌നം എന്ന ചിന്തവരുമെങ്കിലും സംഗതി സത്യമാണ്.
ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു എഐ സ്റ്റാർട്ടപ്പിന്റെ പരസ്യമാണ് ഇതൊക്കെ. ശരിക്കും ഇവർ ആളെ ജോലിക്കെടുക്കുന്നുണ്ടോ ഇത്രയ്ക്കും വരുമാനമുണ്ടോ എന്നൊക്കെയാവും ചിന്ത. സ്‌മോളസ്റ്റ് എഐ എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ സുദർശൻ കമ്മത്താണ് ജീവനക്കാരെ തേടുന്നത്. കമ്പനിയിലെ ഫുൾ-സ്റ്റാക്ക് എഞ്ചിനീയർ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജോലിക്കായി അപേക്ഷിക്കുമ്പോൾ റെസ്യൂമെയ്ക്ക് പകരമായി നൂറ് വാക്കിൽ സ്വയം പരിചയപ്പെടുത്തുന്ന കുറിപ്പും നിങ്ങൾ ചെയ്ത ഏറ്റവും മികച്ച ജോലിയുടെ ലിങ്കുമാണ് നൽകേണ്ടത്. ഏത് കോളേജിലാണ് പഠിച്ചതെന്ന് പോലും മാനദമ്ഡമല്ല. ബംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള ഓഫീസിലായിരിക്കും ജോലി ആഴ്ചയിൽ അഞ്ചുദിവസം മാത്രം ജോലിയെടുത്താൽ മതിയത്രേ.
രണ്ടുവർഷം വരെ ജോലിപരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. 40 ലക്ഷം രൂപവരെയായിരിക്കും പ്രതിവർഷ ശമ്പളം. ഇതിൽ 15 മുതൽ 25 ലക്ഷം രൂപ വരെ അടിസ്ഥാനശമ്പളവും പത്ത് മുതൽ 15 ലക്ഷം രൂപ വരെ ഇ.എസ്.ഒ.പിയുമാണ് (എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻ) കമ്പനിയുടെ ഓഹരിയുടെ ഒരു പങ്ക് നൽകുന്നതാണ് ഇ.എസ്.ഒ.പി പദ്ധതി.
Discussion about this post