കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയേയും പാര്‍ട്ടിയേയും യുഡിഎഫില്‍ ചിരിച്ചെത്തിക്കുമെന്ന നേതാക്കളുടെ പ്രസ്താവന വ്യക്തിപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ്. യുഡിഎഫാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും പി.ടി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
യുഡിഎഫുമായി ബന്ധം വിച്ഛേദിച്ച പോയ ആളാണ് കെ.എം മാണി. മാണിയുടെ തിരിച്ചുവരവ് സംബന്ധിച്ച് യുഡിഎഫ് യോഗം കൂടിയിരുന്ന ചര്‍ച്ച ചെയ്യണം. കുഞ്ഞാലികുട്ടിയുമായി വ്യക്തിബന്ധമുള്ള ആളാണ് കെഎം മാണി. മാണി കുഞ്ഞാലികുട്ടിയ്ക്കായി പ്രചരണം നടത്തുന്നത് മുന്നണിയിലേക്കുള്ള തിരിച്ച് വരവായി കണക്കാക്കേണ്ടതില്ല. നേതാക്കന്മാരുടെ പ്രസ്താവന വ്യക്തിപരമാണെന്നും പി.ടി തോമസ് പറഞ്ഞു.
Discussion about this post