ഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കൈവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തിരിക്കുകയാണെന്ന് സ്വരാജ് ഇന്ത്യ സ്ഥാപകനും മുന്‍ എഎപി നേതാവുമായ യോഗേന്ദ്ര യാദവ്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം കാഴ്ചവെയ്ക്കുന്നതിനിടയിലാണ് മുന്‍ എഎപി നേതാവിന്റെ പ്രതികരണം.
ഈ വിജയത്തിന്റെ എല്ലാ അംഗീകാരവും പ്രധാനമന്ത്രി മോദിക്ക് അവകാശപ്പെട്ടതാണ്. അരവിന്ദ് കേജ്രിവാള് സര്‍ക്കാരിനെതിരായ ജനങ്ങളുടെ രോഷമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് ഫലത്തോടെ ഡല്‍ഹി ബിജെപിക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമായതായും യാദവ് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ സ്വരാജ് ഇന്ത്യ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ്. ഇത് ഞങ്ങളുടെ തിരഞ്ഞെടുപ്പല്ല, വരുന്ന തിരഞ്ഞെടുപ്പുകള്‍ക്കുള്ള അടിത്തറ ഒരുക്കുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് എഎപി വിട്ട യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. അരവിന്ദ് കേജ്രിവാളുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് യാദവും മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷണും പുറത്തുപോകുകയായിരുന്നു.
Discussion about this post