തിരുവനന്തപുരം: പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയായ ടോമിന് തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഉന്നത പദവിയിലുളള ഉദ്യോഗസ്ഥന് തന്നെ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
മതിയായ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥനെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി നിയമിച്ച കേസിലാണ് അന്വേഷണം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന കാലയളവില്‍ തച്ചങ്കരി ശ്രീഹരിയെന്ന ഉദ്യോഗസ്ഥനെയാണ് തൃശൂരില്‍ നിയമിച്ചത്.
Discussion about this post