ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും നേരിടാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ നിര്‍ദേശം സിപിഎം കേന്ദ്രനേതൃത്വം തള്ളിക്കളഞ്ഞ ദിവസം തന്നെയാണു പാര്‍ട്ടി മുഖപത്രമായി ദേശാഭിമാനിയില്‍ കോണ്‍ഗ്രസ് ദുര്ബലപ്പെടുന്നതിലെ ആശങ്ക പങ്കുവെക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മോദി വിരുദ്ധ ചേരിയിലെ പ്രമുഖനും ആയ രാജ്ദീപ് സര്‍ദേശായി ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലെഴുതിയ ലേഖനം ദേശാഭിമാനി മലയാളത്തിലാക്കി പുനപ്രസിദ്ധീകരിച്ചതാണ് ചര്‍ച്ചയായത്.
ടൈംസ് ഓഫ് ഇന്ത്യയിലെ പ്രതിവാര പംക്തിയില്‍ രാജ്ദീപ് സര്‍ദേശായി കഴിഞ്ഞ ദിവസം എഴുതിയ A hardline Hindutva line will not work for the BJP in Kerala, they need a Narayana Guru (തീവ്രഹിന്ദുത്വ ലൈന്‍ കേരളത്തില്‍ നടക്കില്ല, കേരളത്തിനു വേണ്ടതൊരു ശ്രീനാരായണഗുരു) എന്ന ലേഖനമാണ് ഇന്നു ദേശാഭിമാനി ‘കേരള ജലാശയം താമര വിരിയാന്‍ പാകമായിട്ടില്ല’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്. മുസ്ലിം യുവാക്കള്‍ തീവ്രവല്ക്കരിക്കപ്പെട്ടാല്, രാഷ്ട്രീയ അക്രമങ്ങള്‍ തടയുന്നതില്‍ പിണറായി വിജയന് സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍, ചുറുചുറുക്കും കെട്ടുറപ്പുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് തുടര്‍ന്നാല്‍, ബിജെപിക്കു കേരളത്തില്‍ ഭാവിയുണ്ട്-എന്നാണ് രാജ്ദീപ് ലേഖനത്തിനൊടുവില്‍ പറയുന്നത്.
‘ഇതിനര്‍ഥം കേരളത്തില്‍ ബിജെപിക്കു വളരാനേ കഴിയില്ല എന്നല്ല. രാഷ്ട്രീയ ഇസ്ലാം, മുസ്ലിം യുവാക്കളെ മതമൗലികവാദത്തിലേക്കു നയിക്കുകയും രാഷ്ട്രീയ അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്യുന്ന പക്ഷം ബിജെപിക്കു സംസ്ഥാനത്തു ഭാവിയുണ്ട്’.ദേശാഭിമാനി ലേഖനം പറയുന്നു.
അതേസമയം ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന ഭാഗം തര്‍ജ്ജമയില്‍ ദേശാഭിമാനി ഒഴിവാക്കിയിട്ടുണ്ട്.
ഇടതുപക്ഷം അധികാരത്തിലെത്തിയതോടെ ആര്‍എസ്എസുമായുള്ള അക്രമം ഏകപക്ഷീയമായി. ഇടതുപക്ഷവും കോണ്‍ഗ്രസും മാത്രമെന്ന ദ്വന്ദ്വരാഷ്ട്രീയം കേരളത്തിലെ വോട്ടര്‍മാരില്‍, പ്രത്യേകിച്ചു യുവാക്കളില്‍ ഒരു പരിധി വരെ മടുപ്പുണ്ടാക്കിയിട്ടുണ്ട്’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ദേശാഭിമാനി വെട്ടിയത്.
Discussion about this post