ഡല്‍ഹി: ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ വാഹനമോടിക്കാന്‍ സാധിക്കുന്ന റോഡ് ലഡാക്കില്‍ ഒരുങ്ങുന്നു. ജമ്മു കശ്മീരിലെ ലഡാക്ക് മേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളായ ചിസ്മൂളില്‍ നിന്നു ദേം ചോക്കിലേക്കാണ് പാത. ഹിമാംഗ് പദ്ധതിയുടെ ഭാഗമായുള്ള പാത ജമ്മു കശ്മീരിന്റെ ഭാഗമായ ഉംലിങ്ക്ലാ മേഖലയിലാണ് നിര്‍മിച്ചിട്ടുള്ളത്.
സമുദ്ര നിരപ്പില്‍ നിന്ന് 19,300 അടി ഉയരത്തിലാണ് ഈ പാത. 86 കിലോമീറ്റര്‍ ദൂരമാണ് ഈ പാതയ്ക്കുള്ളത്. ലേയില്‍ നിന്നു 230 കിലോമീറ്റര്‍ ദൂരമുണ്ട് ഈ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക്. ചൈനയില്‍ നിന്നു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്തിലാണ് ഈ പാത.
ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന്(ബിആര്‍ഒ) ആണ് റോഡ് നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ചത്.
നേരത്തെ, ലേയെ നോര്‍ബ താഴ്വരയുമായി ബന്ധിപ്പിക്കുന്നതിനായി 17,900 അടി ഉയരത്തില്‍ ഖര്ഡാംഗു ലാ പാതയും 17,695 അടി ഉയരത്തില്‍ ചങ്ല പാസും നിര്‍മിക്കുന്നതിനു നേതൃത്വം നല്കിയതു ബിആര്‍ഒ ആയിരുന്നു.
Discussion about this post