ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ നാവിക കപ്പൽവേധ മിസൈൽ NASM-SR പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) ഇന്ത്യൻ നാവികസേനയും ചേർന്ന് നാവിക കപ്പൽ വിരുദ്ധ മിസൈലിന്റെ (NASM-SR) വിജയകരമായ പറക്കൽ പരീക്ഷണങ്ങൾ നടത്തി. പരീക്ഷണത്തിൽ മിസൈലിന്റെ മാൻ-ഇൻ-ലൂപ്പ് സവിശേഷത വിജയകരമായി തെളിയിച്ചു.
നാവിക കപ്പൽ വിരുദ്ധ മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആർഡിഒയേയും ഇന്ത്യൻ നാവികസേനയേയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ. സമീർ വി കാമത്തും മുഴുവൻ ഡിആർഡിഒ ടീമിനെയും ഉപയോക്താക്കളെയും വ്യവസായ പങ്കാളികളെയും അഭിനന്ദനങ്ങൾ അറിയിച്ചു.
ഇന്ത്യൻ നേവൽ സീക്കിംഗ് ഹെലികോപ്റ്ററിൽ നിന്നായിരുന്നു നാവിക കപ്പൽ വിരുദ്ധ മിസൈലിന്റെ പരീക്ഷണം നടത്തിയത്. സീ-സ്കിമ്മിംഗ് മോഡിൽ പരമാവധി ശ്രേണിയിൽ ഒരു ചെറിയ കപ്പൽ ലക്ഷ്യത്തിൽ നേരിട്ട് ആക്രമണം നടത്താൻ കഴിയുന്നതാണ് ഈ മിസൈൽ. റിട്ടാർഗെറ്റിംഗിനായി പൈലറ്റിന് ലൈവ് ചിത്രങ്ങൾ തിരികെ കൈമാറാൻ ഉപയോഗിക്കുന്ന ഉയർന്ന ബാൻഡ്‌വിഡ്ത്ത് ടു-വേ ഡാറ്റാലിങ്ക് സിസ്റ്റവും ഇതിൽ ഉൾക്കൊള്ളുന്നു. ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറി. എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, മറ്റ് ഉൽപാദന പങ്കാളികൾ എന്നിവരുടെ സഹായത്തോടെ ഡെവലപ്‌മെന്റ് കം പ്രൊഡക്ഷൻ പാർട്ണർമാരാണ് നിലവിൽ ഈ മിസൈലുകൾ നിർമ്മിക്കുന്നത്.
Discussion about this post