പാലക്കാട്: മനോരമ ടി വി അവതാരക ഷാനി പ്രഭാകരനെതിരെ ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിങ് ഫെഡറേഷന് പരാതി. മനോരമ ചാനലില്‍ പറയാതെ വയ്യ പരിപാടിയില്‍ അവതാരിക ഷാനി പ്രഭാകര്‍ ബിജെപിക്കെതിരെ അവഹേളനങ്ങള്‍ നടത്തിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകനായ സന്ദീപ് വാര്യര്‍ ആണ് പരാതി നല്‍കിയത്.
ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷന് നല്കിയ പരാതി അവര്‍ എന്‍ബിഎസ്എ ക്ക് കൈമാറിയതായും മനോരമ ചാനലിനോട് എന്‍ബിഎസ്എ വിശദീകരണം തേടിയതായും അറിയിച്ചിട്ടുണ്ടെന്നു ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു.
ഓള് ഇന്ത്യ ഹാന്‍ഡ്ലൂം ബോര്‍ഡിന്റെ ബോര്‍ഡ് മെമ്പറാണ് സന്ദീപ് വാര്യര്‍.
പരാതിയുടെയും മറുപടിയുടെയും പകര്‍പ്പ്:
https://www.facebook.com/sandeep.varier/posts/10155350677402961
Discussion about this post