പാട്ന: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ എന്‍.എസ്.ജി സുരക്ഷ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. എന്‍.എസ്.ജി കമാന്‍ഡോകള്‍ സുരക്ഷ ഒരുക്കുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവായിരുന്നു ലാലു പ്രസാദ് യാദവ്. അദ്ദേഹത്തിന്റെ സുരക്ഷ ഇസഡ് മൈനസ് കാറ്റഗറിലേക്ക് കേന്ദ്രം കുറച്ചു. സുരക്ഷ കുറച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിലുള്ള എന്‍.എസ്.ജി കമാന്‍ഡോകളെ പിന്‍വലിക്കും.
സി.ആര്.പി.എഫ് ജവാന്മാരായിരിക്കും ഇനി ലാലു പ്രസാദ് യാദവിന് സുരക്ഷ ഒരുക്കുക. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയും പിന്‍വലിച്ചു. മാഞ്ചിക്ക് ഇനി സംസ്ഥാന പോലീസ് സുരക്ഷ ഒരുക്കും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പിന്റെ സുരക്ഷയും മാത്രമേ ഇനി അദ്ദേഹത്തിനുണ്ടാകുകയുള്ളൂ.
Discussion about this post