നരേന്ദ്രമോദിയെ, പത്തു ലക്ഷത്തിന്റെ കോട്ടിട്ടയാളെങ്ങനെ പാവങ്ങളുടെ നേതാവാകും എന്ന് ചോദിച്ച വിമര്‍ശിച്ച മനോരമ അവതാരകയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്. നിങ്ങളൊരു അവതാരികയല്ലേ..സിപിഎമ്മുകാരുടെ കയ്യടി കിട്ടാനാണെങ്കില്‍ പൊതുവേദിയില്‍ പോയി പ്രസംഗിക്കു എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം.
ചാനല്‍ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാവപ്പെട്ടവന്റെ രാഷ്ട്രീയം കോണ്‍ഗ്രസിന് ഇഷ്ടമല്ല എന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണത്തോടായിരുന്നു പത്ത് ലക്ഷം രൂപയുടെ കോട്ട് ഇട്ട ആളല്ലേ മോദി എന്ന ഷാനി പ്രഭാകറിന്റെ വിമര്‍ശനം. മോദിയുടെ പത്ത ലക്ഷം രൂപയുടെ കോട്ട് സംബന്ധിച്ച് വിശദീകരണം വേണമെന്ന് രാധാകൃഷ്ണന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും ഷാനി ചര്‍ച്ച അവസാനിപ്പിക്കുമ്പോഴാണ് മറുപടി നല്‍കിയത്.
ഒബാമയെ കാണാന്‍ പോയപ്പോള്‍ നരേന്ദ്രമോദി ധരിച്ച സ്യൂട്ടിന്റെ അടിസ്ഥാന വില 11 ലക്ഷമാണെന്നും, അത് ലേലത്തില്‍ പോയത് 4.31 കോടി രൂപയ്ക്കാണെന്നും ആയിരുന്നു ഷാനി നല്കിയ മറുപടി. ബിജെപി നേതാവിന് മറുപടി നല്കാന് അവസരം നല്‍കാതെ ചര്‍ച്ച അവസാനിപ്പിക്കുകയും ചെയ്തു. മണി ശങ്കര്‍ അയ്യര്‍ മോദിയെ നീചവ്യക്തി എന്ന് അധിക്ഷേപിച്ച സംഭവം ചൂണ്ടിക്കാട്ടാനുള്ള എംഎന്‍ രാധാകൃഷ്ണന്റെ ശ്രമമാണ് മോദി ലക്ഷങ്ങളുടെ കോട്ട് ധരിച്ചത് ചൂണ്ടിക്കാട്ടി ഷാനി തടഞ്ഞത്.
നേരത്തെ മോദിയുടെ സ്യൂട്ട് സംബന്ധിച്ച വിവാദം ഉയര്‍ന്ന സമയത്ത് തന്നെ ബിജെപി ഇതിന് മറുപടി നല്‍കിയിരുന്നു. പ്രവാസി ഇന്ത്യക്കാരനായ രമേഷ് വിരാനി എന്ന വ്യവസായി മോദിയ്ക്ക് സമ്മാനമായി നല്കിയ സ്യൂട്ടായിരുന്നു അന്ന് പ്രധാനമന്ത്രി ഒബാമ സന്ദര്‍ശന വേളയില്‍ ധരിച്ചത്. ഒരു തവണ ആ സമ്മാനം ഉപയോഗിച്ച ശേഷം മോദി അത് ലേലത്തില്‍ വെക്കുകയും ചെയ്തു. 4.31 കോടി രൂപയ്ക്ക് ലാല്‍ജി ഭായ് എന്ന വ്യവസായി ലേലത്തില്‍ വാങ്ങുകയും ചെയ്തു.
പ്രധാനമന്ത്രിയായരിക്കെയും, മുഖ്യമന്ത്രിയായിരിക്കെയും മോദിയ്ക്ക് ധാരാളം സമ്മാനങ്ങള്‍ ലഭിക്കാറുണ്ട്.അവയില്‍ പലതും ലേലത്തില്‍ വെക്കാറുമുണ്ട്. ലേലത്തില്‍ ലഭിച്ച തുക മോദിയുടെ പേഴസ്ണന് ഫണ്ടിലേക്കല്ല, സര്‍ക്കാരിലേക്കാണ് മുതല്‍ കൂട്ടുക എന്നായിരുന്നു ബിജെപിയുടെ വിശദീകരണം. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ മോദി ധൂര്‍ത്തും ആഡംബരവും കാണിച്ചുവെന്ന രീതിയില്‍ പ്രതിപക്ഷം സ്യൂട്ട് വിവാദത്തെ ഉപയോഗിക്കുക ആയിരുന്നു. സമാനമായ രീതിയില്‍ മനോരമ വാര്‍ത്ത അവതാരകയും വിഷയം ചിത്രീകരിച്ചപ്പോഴായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണം.
Discussion about this post