കണ്ണൂര്‍-കരുണ ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ എ.കെ.ആന്റണി. ബില്‍ പാസാക്കിയത് ദുഃഖകരമാണെന്നും ഈ ബില്‍ നിയമസഭ പാസ്സാക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ആരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലായെന്നും ആന്റണി കൂട്ടിച്ചെര്‍ത്തു.
കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടി സ്വാശ്രയ കോളേജുകള്‍ തുറക്കാന്‍ മുന്‍കൈ എടുത്തയാളാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാനേജ്മെന്റ് നടത്തുന്ന കൊള്ളയ്ക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുരോഗമനപരമായ ഒരുപാട് നിയമങ്ങള്‍ പാസാക്കിയ നിയമസഭ അര്‍ഹതപ്പെട്ടവരെ സഹായിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post