വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ എസ്ഐ ജിഎസ് ദീപകിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസില്‍ നാലാം പ്രതിയാണ് ശ്രീജിത്. താന്‍ ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ല. ആര്‍ടി എഫുകാര്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചുവെന്നാണ് സാക്ഷിമൊഴി എന്ന് ദീപക് കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങള്‍ ഉന്നയിച്ചാണ് ദീപക് കോടതിയില്‍ ജാമ്യം ആവശ്യപ്പെട്ടത്.
കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് സിബിഐ അന്വേഷണം ആവശ്യമില്ല എന്ന നിലാപാടിലാണ് സര്‍ക്കാര്‍. ആര്‍ടി എഫുകാര്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചുവെന്നാണ് സാക്ഷിമൊഴി എന്നുമാണ് ദീപകിന്റെ വാദം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്കിയ ഹര്‍ജി ഹൈക്കോടതി 22 ന് പരിഗണിക്കും.
Discussion about this post