മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകം തകര്‍ത്തത് സാമൂഹ്യ വിരുദ്ധരല്ല മറിച്ച് നിയന്ത്രണം വിട്ട് വന്ന ഒരു ലോറിയാണെന്ന് പോലീസ് വ്യക്തമാക്കി. ബെംഗളൂരുവിലെ യെലഹങ്ക ന്യൂ ടൗണിലെ സ്മാരകമായിരുന്ന തകര്‍ന്നത്. സി.സി.ടി.വി ദൃശ്യങ്ങളുപയോഗിച്ച് പോലീസ് ഒരു ചരക്ക് ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സ്വകാര്യ പാല് ഉല്പന്ന കമ്പനിയുടെ ലോറിയാണിത്.
ലോറിയുടെ ബ്രേക്കിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ടപ്പോള്‍ തൊട്ടുമുന്നിലുണ്ടായിരുന്ന വാഹനത്തില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി സ്മാരകത്തില്‍ ഇടിച്ചുനിര്‍ത്തിയതെന്ന് ഡ്രൈവര്‍ പോലീസിന് മൊഴി കൊടുത്തു. ബെംഗളൂരു വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ നിര്‍ദേശത്തെ തുടര്‍ന്നു സ്മാരക പുനര്‍നിര്‍മാണം ഇന്നലെ തന്നെ ആരംഭിച്ചതായി മേയര്‍ സമ്പത്ത്രാജ് പറഞ്ഞു.
Discussion about this post