
H.E. Ms. Sushma Swaraj
Minister of External Affairs
General Assembly Seventy First Session: 23rd plenary meeting
ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി ഭീകരതയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യു.എന്‍ പൊതു സഭയില്‍ . വര്‍ഷങ്ങളായി ഇന്ത്യ ഈ ഭീകരതയുടെ ഇരയാണ് . അയല്‍ക്കാരില്‍ നിന്നുള്ള ഭീക്ഷണി ഇന്ത്യ നേരിടുകയാണ് . ഇന്ത്യയ്ക്കെതിരെ ഇവര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ് . കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പാകിസ്ഥാന്റെത് . മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ വിലസുന്നു .
യുഎന്‍ രക്ഷാസമിതിയില്‍ മാറ്റങ്ങള്‍ വേണമെന്നും , ഭീകരതയും ചര്‍ച്ചയും ഒന്നിച്ചു പോവില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു . ഇത്തരക്കാരെ ലോകരാജ്യങ്ങള്‍ക്ക് ഇടയില്‍ ഒറ്റപ്പെടുത്തുകയാണ് വേണ്ടത് . പാകിസ്ഥാന്റെ നിലപാട് കാരണമാണ് അവരുമായുള്ള ചര്‍ച്ച അവസാനിപ്പിച്ചത് . ഭീകരവാദികളെ മഹത്വത്കരിക്കുന്ന നിലപാടാണ് പാകിസ്ഥാന്റെത് .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ് . ഇന്ത്യയെ പിന്നോട്ടടിക്കുന്ന രണ്ടു ഘടകങ്ങള്‍ തീവ്രവാദവും , കാലാവസ്ഥവ്യതിയാനവുമാണ് . തീവ്രവാദ വിഷയത്തില്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം ഭീക്ഷണി സൃഷ്ടിക്കുന്നത് അയല്‍രാജ്യമായ പാകിസ്ഥാനാണ് .9/11 പ്രതിയായ ഒസാമ ബിന്‍ ലാദനെ ഒളിപ്പിച്ചു വെച്ചതും അമേരിക്കയുടെ സുഹൃത്തായ പാകിസ്ഥാന് തന്നെയാണ് . ലോകരാജ്യങ്ങള്‍ പാകിസ്താന്റെ ഈ ഇരട്ടത്താപ്പ് മനസിലാക്കണമെന്നും സുഷമ ആവശ്യപ്പെട്ടു .
ഇന്ത്യയാണ് പാകിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ തകര്‍ത്തത് എന്നാണു ചിലര്‍ ആരോപിക്കുന്നത് . എന്നാല്‍ ഇക്കാര്യം ശുദ്ധനുണയാണ് . പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ നിരവധി തവണ തുടങ്ങിയതാണ് എന്നാല്‍ ഇന്ത്യന്‍ ജവാന്മാരുടെ പാക്കിസ്ഥാന് ആക്രമിച്ചത് കൊണ്ടാണ് ചര്‍ച്ചകള്‍ നിലച്ചത് . ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പോലും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും സുഷമസ്വരാജ് പറഞ്ഞു .
Discussion about this post