ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കാന് തയ്യാറെടുത്ത് പന്തളം രാജകുടുംബം. വിധിയെ മറികടക്കാന്‍ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനെ ഇവര്‍ സമീപിക്കുന്നതായിരിക്കും. കേസ് വിശാലമായ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും പുനഃപരിശോധനാ ഹര്‍ജിയോടൊപ്പം ആവശ്യപ്പെടാനും പന്തളം രാജുകുടുംബം തീരുമാനിച്ചു.
അതേസമയം വിധി നടപ്പിലാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വ നീങ്ങുകയാണ്. ഇതിന് വേണ്ടി ഒക്ടോബര്‍ മൂന്നാം തീയ്യതി ബോര്‍ഡ് യോഗം കൂടുന്നതായിരിക്കും. ഇതില്‍ തുലാമാസ പൂജക്ക് പ്രവേശനം അനുവദിക്കണോ കോടതിയില്‍ സാവകാശം തേടണോ എന്ന വിഷയത്തെപ്പറ്റി ചര്‍ച്ച നടക്കും. സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ശബരിമലയില്‍ നൂറേക്കര്‍ ഭൂമി സര്‍ക്കാരിനോട് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നതായിരിക്കും.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച് നടത്തുമെന്ന നിമമന്ത്രി എ.കെ.ബാലന് പറഞ്ഞു. ഭിന്നാഭിപ്രായമുള്ളവരുമായി ചര്‍ച്ചക്ക് ചെയ്ത് വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.
Discussion about this post