പത്തനംതിട്ട : ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിശാന്ത് വ്രതമെടുത്ത് ശബരിമലയിലേക്കു വരാന്‍ തയാറെടുക്കുന്നെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ശബരിമല ക്ഷേത്രത്തോട് ആത്മാര്‍ഥമായ വിശ്വാസമുള്ള ആളാണെങ്കില്‍ വരുമെന്നു വിശ്വസിക്കുന്നില്ല. ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കില്‍ വരില്ല. പേരെടുക്കാനാണ് ശ്രമമെങ്കില്‍ വന്നേക്കാം.’ പത്മകുമാര്‍ പറഞ്ഞു. നേരത്തെ രേഷ്മയ്ക്ക് ശബരിമല ചവിട്ടാന്‍ എല്ലാ സുരക്ഷയും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ഇപി ജയരാജന് പ്രസ്താവിച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച എംസി ജോസഫൈനും രംഗത്തെത്തി. എന്നാല്‍ വിശ്വാസികള്‍ വരില്ലെന്നാണ് എ പത്മകുമാര്‍ ആവര്‍ത്തിച്ച് പറയുന്നത്. സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കില്ലെന്നും പത്മകുമാര്‍ പറയുന്നു.
ശബരിമലയിലെത്തുന്ന യുവതികളുടെ കാര്യം വിശ്വാസികള്‍ നോക്കുമെന്നും, ബിജെപി അവരെ പിന്തുണക്കുമെന്നും പി.എസ് ശ്രീധരന് പിള്ള പറഞ്ഞിരുന്നു. സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി. യുവതികളെ തടയുമെന്ന് കെ സുധാകരനും വ്യക്തമാക്കിയിരുന്നു.
Discussion about this post