ശബരിമല വിഷയത്തില്‍ തുടര്‍നടപടികളെ കുറിച്ച് 19ന് ചേരുന്ന യോഗത്തില്‍ ദേവസ്വം തീരുമാനമെടുക്കാമെന്ന നിലപാട് യോഗത്തില്‍ പങ്കെടുത്ത പന്തളം കൊട്ടാരവും, തന്ത്രിമാരും അഗീകരിച്ചില്ലെന്ന കുറ്റപ്പെടുത്തലുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍. നാളെ ഒന്നാം തിയതിയാണ്. അതിന് ശേഷം നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ദേവസ്വം തീരുമാനമെടുക്കുമെന്നാണ് പത്മകുമാര്‍ പറയുന്നത.്
എന്നാല്‍ കോടതി വിധി വന്ന ഇത്ര ദിവസമായിട്ടും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താനോ തീരുമാനമെടുക്കാനോ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞില്ലേ എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.റിവ്യു ഹര്‍ജി നല്കാന് ദേവസ്വം തയ്യാറാണെന്ന് പറയാന്‍ പോലും പത്മകുമാര്‍ തയ്യാറായില്ല. കോടതി അവധിയാണ് എന്നതും തീരുമാനം പ്രഖ്യാപിക്കുന്നതിന് കാരണമായി പത്മകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
യുവതി പ്രവേശനത്തിലെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയിട്ടും തീരുമാനം പ്രഖ്യാപിക്കാത്ത ദേവസ്വം സിപിഎമ്മിനും, സര്‍ക്കാരിനും വിടുപണി ചെയ്യുകയാണെന്നാണ് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നത്.
Discussion about this post