ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണമെന്ന് കേരളാ ഹൈക്കോടതി. അഹിന്ദുക്കളെ ദേവസ്വം കമ്മീഷണര്‍ ആയി നിയമിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.
ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം. ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു റിലിജ്യസ് ആക്ടിലെ സെക്ഷന്‍ 29 പ്രകാരം ദേവസ്വം കമ്മീഷണറായി അഹിന്ദുവിനെയും നിയമിക്കാം എന്ന ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍വി ബാബു, പ്രായാര്‍ ഗോപാലകൃഷണന് എന്നിവരാണ് നിയമഭോദഗതി ചോദ്യെ ചെയ്്ത് ഹൈക്കോടതിയെ സമീപിച്ചത്.
സെക്ഷന്‍ 29 ഹിന്ദു വിശ്വാസങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമാണെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്. അഹിന്ദുക്കള്‍ ദേവസ്വം ബോര്‍ഡ് തലപ്പത്ത് എത്തിയാല്‍ അത് ഹിന്ദു ആചാരങ്ങളുടെ പ്രചരണങ്ങള്‍ക്ക് തടസ്സമാകമെന്നും ഇത് ആചാരങ്ങള്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹര്‍ജിയിലെ ഈ വാദങ്ങളെ അംഗീകരിച്ചുകൊണ്ടാണ് കമ്മീഷണറായി ഹിന്ദുക്കളെ മാത്രം നിയമിക്കണമെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. അതേ സമയം ഹിന്ദുക്കളെ മാത്രമേ നിയമിക്കൂവെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post