ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികളുടെ വിധി അനുകൂലമല്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഇതിനായി മറ്റ് സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 13ന് പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് വരെ സംസ്ഥാനത്തെ 5,700 കരയോഗങ്ങളിലും പതായകയുയര്ത്തിയതിന് ശേഷം അയ്യപ്പന്റെ ചിത്രം വെച്ച് ഒരു മണിക്കൂര്‍ നാമജപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അധികൃതരുടെ മനസ്സ് മാറാനാണ് ഇത് ചെയ്യുന്നത്.
Discussion about this post