ശബരിമല യുവതിപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ഗംഭീര തുടക്കം. കര്‍ണാടക മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബി.എസ്. യെദ്യൂരപ്പ രഥയാത്ര ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മധൂര്‍ ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലായിരുന്നു ഉദ്ഘാടനം നടന്നത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന് പിള്ളയും ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയും ചടങ്ങില്‍ പങ്കെടുത്തു. രഥയാത്ര നവംബര്‍ 13ന് പത്തനംതിട്ടയിലാണ് രഥയാത്ര സമാപിക്കുക. സമാപന സമ്മേളനത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുമെന്നാണ് സൂചന.
Discussion about this post