ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന് സൗകര്യമൊരുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കൂടുതല്‍ സമരപരിപാടികള്‍ നടത്താന്‍ തയ്യാറെടുത്ത് ബി.ജെ.പി. ഞായറാഴ്ച പത്തനംതിട്ടയില്‍ വൈകീട്ട് നാല് മുതല്‍ ആറ് വരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെയും ഓ.രാജഗോപാല്‍ എം.എല്‍.എയുടെയും നേതൃത്വത്തില്‍ ധര്‍ണ്ണ നടക്കുന്നതായിരിക്കും.
സന്നിധാനത്ത് വിരിവെക്കുക എന്നത് അടിസ്ഥാന ആവശ്യമാണെന്ന് ശ്രീധരന് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിലവില്‍ നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവര്‍ക്ക് മാത്രമാണ് വിരിവെക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
പമ്പയിലെ എരുമേലിയിലും കുടിവെള്ള സൗകര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയില്‍ വിന്യസിച്ചിട്ടുള്ള 7,000ഓളം പോലീസുകാര്‍ക്ക് ഈ സൗകര്യങ്ങള്‍ വിട്ടുനല്‍കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിലെ സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ നടപടികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post