ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെയുള്ള പീഡന പരാതിയില്‍ പാര്‍ട്ടിയെടുത്ത നടപടിയെ പിന്തുണച്ച് സി.പി.ഐ. ഇത് പൊലുള്ള നടപടി വേറെ ആരും സ്വീകരിച്ചതായി അറിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു. പി.കെ.ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സി.പി.ഐ എടുത്തിട്ടുള്ളത്.
ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു. എന്നാല്‍ പി.കെ.ശശി ഫോണിലൂടെ ലൈംഗി ചുവയോടെ സംസാരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് അന്വേഷണ കമ്മീഷന് ചൂണ്ടിക്കാട്ടി.
മന്ത്രി എ.കെ.ബാലന് പി.കെ.ശ്രീമതി എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണ കമ്മീഷന്. ഇതുപൊലൊരു നടപടി വേറെയൊരു പാര്‍ട്ടിയും എടുത്തിട്ടില്ലെന്ന് പി.കെ.ശ്രീമതി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം താന്‍ യാതൊരു പെരുമാറ്റദൂഷ്യവും നടത്തിയിട്ടില്ലായെന്ന് ശശി നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ നടപടിയില്‍ തൃപ്തിയുണ്ടെന്ന് പരാതി നല്കിയ വനിതാ നേതാവ് വ്യക്തമാക്കിയിരുന്നു.
Discussion about this post